തിരുവനന്തപുരം: 1500 മെഗാവാട്ട് ജല വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് പദ്ധതി തയാറാക്കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. 400 മെഗാവാട്ടിെൻറ കുറവാണ് ഇപ്പോൾ ദിവസം ഉണ്ടാകുന്നത്. ഒരുവർഷത്തിനകം 200 മെഗവാട്ട് ജല വൈദ്യുതി ഉൽപാദന ശേഷി കൂടി വരും. 200 മെഗാവാട്ട് കൂടി സ്ഥാപിക്കാനായാൽ വൈദ്യുതി നിരക്ക് വർധന പോലും ഒഴിവാക്കാനാകുമെന്നും പ്രവർത്തന അവലോകനത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
ഇടുക്കിയിലെയും ശബരിഗിരിയിലെയും രണ്ടാം നിലയങ്ങൾ ഉൾപ്പെടെയാണ് 1500 മെഗാവാട്ട് പദ്ധതികൾ. കൽക്കരി നിലയങ്ങളിലെ വൈദ്യുതി ലഭ്യതയിൽ അനിശ്ചിതത്വമുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തികത്തുതന്നെ ഉൽപാദനം കൂടുതൽ ഉണ്ടാകണം. ജല പദ്ധതികൾ പരിസ്ഥിതിയുടെ പേരിൽ മുടങ്ങുന്നു. അതിരപ്പിള്ളി പദ്ധതി തൽക്കാലം എടുക്കുന്നില്ല. സാധ്യമായ മറ്റ് പദ്ധതികളാണ് ആലോചിക്കുന്നത്.
അതിരപ്പിള്ളിയുടെ പേരിൽ എല്ലാം മുടക്കേണ്ട. ഇടുക്കിയിൽ ഒരു യൂനിറ്റ് വൈദ്യുതി 52 പൈസക്ക് കിട്ടുമ്പോൾ 20 രൂപക്കാണ് പുറത്തുനിന്ന് വാങ്ങുന്നത്. കഴിഞ്ഞ വർഷം 1466 കോടി പ്രവർത്തനലാഭമുണ്ടാക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്ന് പറഞ്ഞ മന്ത്രി ഇതിൽ ബദ്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. 14000 കോടിയുടെ സഞ്ചിതനഷ്ടവും ബോർഡിനുണ്ട്. 70 ശതമാനം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ പിടിച്ചുനിൽക്കുന്നത് വലിയ ശ്രമത്താലാണെന്നും മന്ത്രി പറഞ്ഞു.
മികച്ച ഡാം മാനേജ്മെന്റ്, ആഭ്യന്തര ഉൽപാദന വർധന, വാങ്ങൽ കുറച്ചത് അടക്കമുള്ള നടപടികൾ കൊണ്ടാണ് 1466 കോടിയുടെ പ്രവർത്തന ലാഭമെന്ന് യോഗം വിലയിരുത്തി. 3000 മെഗാവാട്ടിെൻറ സൗരോർജ പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിടുന്നു.
124 മെഗാവാട്ടിെൻറ മൂന്ന് ജല പദ്ധതികൾ ഉടൻ പൂർത്തിയാക്കും. എട്ട് പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു. അഞ്ച് പദ്ധതികൾ തുടങ്ങാൻ നടപടി ആരംഭിച്ചു. 800 മെഗാവാട്ടിെൻറ ഇടുക്കി രണ്ടാം നിലയത്തിെൻറ വിശദ പദ്ധതി റിപ്പോർട്ട് ഇക്കൊല്ലം ലഭിക്കും. കേന്ദ്രാനുതി ലഭിക്കുന്ന മുറക്ക് ടെൻഡർ ചെയ്യും. ശബരിഗിരി എക്സ്റ്റൻഷൻ സ്കീമിെൻറ പ്രാഥമിക പഠനം നടത്തും. പ്രസരണ രംഗത്ത് 2040 വരെ ആവശ്യകത മുന്നിൽകണ്ടാണ് പദ്ധതികൾ. 220 കെ.വി. പ്രസരണ ശൃംഗല ശക്തിപ്പെടുത്തും.
തിരുവനന്തപുരം: മാസം 200 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് അടുത്ത ഡിസംബറിനകം സ്മാർട്ട് മീറ്ററുകൾ ബാധകമാക്കുമെന്ന് വൈദ്യുതി ബോർഡ്. വാണിജ്യ-വ്യവസായ ഉപഭോക്താക്കൾക്കും സർക്കാർ ഉപഭോക്താക്കൾക്കും ഇക്കൊല്ലം തന്നെ സ്മാർട്ട് മീറ്ററുകൾ വരും. ബാക്കിയുള്ള എല്ലാ ഉപഭോക്താക്കൾക്കും 2025 മാർച്ചിനകം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. 8175 കോടിയുടെ പദ്ധതിയാണ് ഇതിനായി അംഗീകരിച്ചത്. 15 ശതമാനം കേന്ദ്ര ഗ്രാന്റാണ്. ഒന്നാംഘട്ടത്തിന് 2399 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തിന് 5776 കോടിയും. ഫീഡർ, ബോർഡർ ട്രാൻസ്ഫോമറുകൾ എന്നിവക്കും മീറ്ററുകൾ വരും. ബി.പി.എല്ലുകാർക്ക് 250 മീറ്റർ വരെ ലൈൻ വലിച്ച് പോസ്റ്റിട്ട് സൗജന്യ കണക്ഷൻ നൽകും. നിലവിൽ ഇത് 200 മീറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.