കൊച്ചി: മൂന്നാറിലെ അനധികൃത കെട്ടിടങ്ങളടക്കമുള്ളവക്ക് വൈദ്യുതി കണക്ഷൻ നൽകണമെന്ന ഉത്തരവ് നൽകിയ ഉൗർജ സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ഉൗർജ സെക്രട്ടറി ബി. അശോകിനെതിരെ മുതലക്കോടം പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡൻറ് എൻ.യു. ജോൺ നൽകിയ കോടതിയലക്ഷ്യഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
മൂന്നാർ മേഖലയിൽ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ എൻ.ഒ.സിയില്ലാതെ കെട്ടിട നിർമാണം അനുവദിക്കരുതെന്ന് 2010 ജനുവരി 21ന് ഹൈകോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് അനധികൃത കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഉൗർജ സെക്രട്ടറി േമയ് ആറിന് ഉത്തരവ് നൽകിയത്.
കണ്ണൻ ദേവൻ വില്ലേജ്, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, വെള്ളത്തൂവൽ, ആനവിരട്ടി, ആനവിലാസം വില്ലേജുകളിലെ കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകാനാണ് ഉത്തരവിൽ പറയുന്നത്. അനധികൃത കെട്ടിടങ്ങൾക്ക് തടയിടുന്ന ഹൈകോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചാണ് ഇത്തരമൊരു ഉത്തരവെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.