കൊച്ചി: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരായ പുനഃപരിശേ ാധന ഹരജിയിൽ സുപ്രീംകോടതി തീര്‍പ്പുവരെ യുവതികൾക്ക് വിലക്കേർപ്പടുത്തണമെന്നാ വശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഹരജി നൽ കിയതെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, പിഴ അടപ്പിക്കേണ്ട കേസാണിതെന്ന് വ്യക്തമാക്കിയതോടെ പിൻവലിക്കാൻ ഹരജിക്കാർ സന്നദ്ധരാവുകയായിരുന്നു.
ഹരജിക്കാരെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തുടർന്ന് ഹരജി തള്ളി. നിയമവിദ്യാര്‍ഥി ഹരിശങ്കര്‍, ഡോ. പ്രിയ ലക്ഷ്മി എന്നിവരാണ് ഹരജി നൽകിയത്. സുപ്രീംകോടതിയിൽ ഇവരും പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. ഹരജി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കേസ് പരിഗണിക്കുേമ്പാൾ കോടതി വ്യക്തമാക്കി. ഇത്തരം ഹരജികളില്‍ നടപടി സ്വീകരിക്കാനാവില്ല. സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയിട്ട് വീണ്ടും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
ശബരിമലയിൽ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച നിരീക്ഷണ പാനല്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പൊലീസ് ഭക്തരെ ആക്രമിക്കുകയാണെന്ന് വാര്‍ത്തകളുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോൾ, തങ്ങളും മാധ്യമങ്ങൾ കാണാറുണ്ടെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നു കഴിഞ്ഞ ദിവസം ദേവസ്വം ബെഞ്ച് വിലയിരുത്തിയതായി സർക്കാറിെൻറയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറയും അഭിഭാഷകരും കോടതിയെ അറിയിച്ചു.
ഹരജിയിലെ ചില വാദങ്ങളിലെ അപാകതയും ഇവർ എടുത്തുകാട്ടി. ഇത്തരം വാദങ്ങളുന്നയിക്കുന്ന കാര്യത്തിൽ അഭിഭാഷകനും ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ഹരജി നൽകിയ നടപടിക്ക് പിഴ അടപ്പിക്കേണ്ടതാണെങ്കിലും പിന്‍വലിക്കാന്‍ അവസരം നല്‍കുന്നതായി കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹരജിക്കാര്‍ കേസ് പിന്‍വലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.