കൊച്ചി: നിരോധനാജ്ഞയുടെ പേരിൽ കേന്ദ്ര മന്ത്രിയെയും ഹൈകോടതി ജഡ്ജിയെയും വരെ തടയുന്ന സാഹചര്യമാണ് ശബരിമലയിൽ നിലവിലുള്ളതെന്ന് ഹരജിക്കാർ ൈഹകോടതിയിൽ. സന്നിധാനത്തെത്തുന്ന ഭക്തരെ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കരുതെന്നും ശരണം വിളിക്കുന്നതു പോലും തടയുന്ന പൊലീസ് ഇടപെടൽ ഭക്തിയുടെ അന്തരീക്ഷം തകർക്കുമെന്നും ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ഹരജി സമർപ്പിച്ചവർ ചൂണ്ടിക്കാട്ടി. സർക്കാറിെൻറ മറുപടി വാദത്തിന് ഹരജികൾ െചാവ്വാഴ്ചത്തേക്ക് മാറ്റി.
ചെന്നൈ സ്വദേശി ടി.ആർ. രമേഷ് ഉൾപ്പെടെ ഒരു കൂട്ടം ആളുകൾ നൽകിയ ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയ രജിസ്റ്റർ ചെയ്ത ഹരജിയും ഇേതാടൊപ്പം പരിഗണിക്കുന്നുണ്ട്. ഭക്തരെ പൊലീസ് ഭയപ്പെടുത്തുകയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്നാണ് സർക്കാർ പറയുന്നത്. ഇത് അപ്രായോഗികമാണ്. ഭക്തരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാനാവില്ല. കൊലയാളിക്കു പോലും പ്രാർഥിക്കാൻ അവകാശമുണ്ടെന്നിരിക്കെ അറസ്റ്റ് ചെയ്തവർക്കെതിരെ കേസ് നിലവിലുണ്ടെന്ന സർക്കാർ വാദത്തിൽ അടിസ്ഥാനമില്ല. ഒന്നുകിൽ എല്ലാവർക്കും നിരോധനാജ്ഞ ബാധകമാക്കണം. അല്ലാത്ത പക്ഷം ആർക്കും ബാധകമാക്കരുത്.
കേന്ദ്ര മന്ത്രിയെ തടഞ്ഞു നിർത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സർക്കാറിെൻറ നയ തീരുമാനം മന്ത്രിയോട് പരസ്യമായി ചർച്ച ചെയ്ത നടപടി പെരുമാറ്റ ദൂഷ്യമാണ്. ഭക്തരെ ആരാധന നടത്തുന്നതിൽനിന്ന് തടയുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഹരജിക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.