കൊച്ചി: പ്ലസ് വൺ പ്രവേശനത്തീയതി നീട്ടിയ ഹൈേകാടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്ക് കൂടി അേപക്ഷിക്കാവുന്ന വിധം പ്രവേശന തീയതി നീട്ടിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജി മേയ് 26ന് പരിഗണിക്കാൻ മാറ്റി. ചില കാര്യങ്ങളിൽ കൂടുതൽ വിശദീകരണത്തിനായാണ് കേസ് മാറ്റിയത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കുകൂടി അപേക്ഷിക്കാൻ കഴിയുംവിധം പ്ലസ് വൺ പ്രവേശനത്തിനുള്ള സോഫ്ട്വെയർ പരിഷ്കരിക്കാനാവുമോ എന്നത് സംബന്ധിച്ചാണ് സർക്കാറിെൻറ നിലപാട് തേടിയത്. ഇപ്പോൾ അപേക്ഷിച്ചശേഷം പിന്നീട് ഫലം വരുമ്പോൾ മാർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം സാധ്യമാണോയെന്ന് അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
നാലു ലക്ഷത്തോളം വിദ്യാർഥികളുടെ പ്രശ്നമാണ് ഇതെന്നും അപേക്ഷാത്തീയതി നീട്ടുന്നത് അധ്യയനം തുടങ്ങാനും നടപടിക്രമങ്ങളെ ബാധിക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിെൻറ അപ്പീൽ. എന്നാൽ, രാജ്യത്തൊട്ടാകെ 16 ലക്ഷത്തിലേറെ കുട്ടികൾ സി.ബി.എസ്.ഇ പരീക്ഷ എഴുതുന്നുണ്ടെന്ന് വാക്കാൽ ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, സോഫ്ട്വെയർ പരിഷ്കരിക്കുന്ന കാര്യത്തിൽ നിലപാട് തേടുകയായിരുന്നു.പ്ലസ് വൺ പ്രവേശനത്തിന് മേയ് 22 വരെയാണ് സർക്കാർ സമയം നൽകിയിരുന്നത്. ഏതാനും സ്കൂളുകളിലെ പി.ടി.എ പ്രസിഡൻറുമാർ നൽകിയ ഹരജികളിൽ ഇത് ജൂൺ അഞ്ചുവരെ നീട്ടാനായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.