Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ അപേക്ഷ...

പ്ലസ്​ വൺ അപേക്ഷ തീയതി: സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേയില്ല 

text_fields
bookmark_border
പ്ലസ്​ വൺ അപേക്ഷ തീയതി: സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേയില്ല 
cancel

കൊ​ച്ചി: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തീ​യ​തി നീ​ട്ടി​യ ഹൈ​േ​കാ​ട​തി സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ന്​ സ്​​റ്റേ​യി​ല്ല. സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷാ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​ കൂ​ടി അ​േ​പ​ക്ഷി​ക്കാ​വു​ന്ന വി​ധം പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി​യ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി മേ​യ്​ 26ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ചി​ല കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യാ​ണ്​ കേ​സ്​ മാ​റ്റി​യ​ത്.  

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു​കൂ​ടി അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും​വി​ധം പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള സോ​ഫ്ട്‌​വെ​യ​ർ പ​രി​ഷ്‌​ക​രി​ക്കാ​നാ​വു​മോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ചാ​ണ്​ സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ട് തേ​ടി​യ​ത്. ഇ​പ്പോ​ൾ അ​പേ​ക്ഷി​ച്ച​ശേ​ഷം പി​ന്നീ​ട് ഫ​ലം വ​രു​മ്പോ​ൾ മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം സാ​ധ്യ​മാ​ണോ​യെ​ന്ന്​ അ​റി​യി​ക്കാ​നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

നാ​ലു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​മാ​ണ് ഇ​തെ​ന്നും അ​പേ​ക്ഷാ​ത്തീ​യ​തി നീ​ട്ടു​ന്ന​ത് അ​ധ്യ​യ​നം തു​ട​ങ്ങാ​നും ന​ട​പ​ട​ി​ക്ര​മ​ങ്ങ​ളെ ബാ​ധി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​ർ​ക്കാ​റി​​​െൻറ അ​പ്പീ​ൽ. എ​ന്നാ​ൽ, രാ​ജ്യ​ത്തൊ​ട്ടാ​കെ 16 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ൾ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ടെ​ന്ന്​ വാ​ക്കാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, സോ​ഫ്ട്‌​വെ​യ​ർ പ​രി​ഷ്‌​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട്​ തേ​ടു​ക​യാ​യി​രു​ന്നു.പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന് മേ​യ് 22 വ​രെ​യാ​ണ്​ സ​ർ​ക്കാ​ർ സ​മ​യം ന​ൽ​കി​യി​രു​ന്ന​ത്. ഏ​താ​നും സ്​​കൂ​ളു​ക​ളി​ലെ പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ​ ഇ​ത്​ ജൂ​ൺ അ​ഞ്ചു​വ​രെ നീ​ട്ടാ​നാ​യി​രു​ന്നു​ സിം​ഗി​ൾ ബെ​ഞ്ചി​​​െൻറ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtplus one
News Summary - plus one admission: court did'nt stay the order
Next Story