പ്ലസ്​ വൺ പ്രവേശനം 'സംവരണക്കുരുക്കിൽ'

തി​രു​വ​ന​ന്ത​പു​രം: സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ ക​വി​യ​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം നി​യ​മ​ക്കു​രു​ക്കി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ 10​ ശ​ത​മാ​നം സീ​റ്റ്​ കൂ​ടി നീ​ക്കി​വെ​ച്ച​തോ​ടെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ സം​വ​ര​ണം 58 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​.

എ​ന്നാ​ൽ, മേ​യ്​ അ​ഞ്ചി​ന്​ മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി​യ വി​ധി​യി​ലൂ​ടെ സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ചു. ഇ​താ​ണ്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​സ​ന്ധി​യാ​യ​ത്. പ്ല​സ്​ വ​ൺ പ്രോ​സ്​​പെ​ക്​​ട​സ്​ ത​യാ​റാ​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യി സം​വ​ര​ണ വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കി. ഇ​തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നി​യ​മ​വ​കു​പ്പി​െൻറ ഉ​പ​ദേ​ശം തേ​ടും. ഇ​തി​നു​ ശേ​ഷ​മേ പ്ര​വേ​ശ​ന ന​ട​പ​ടി ആ​രം​ഭി​ക്കൂ.

സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ലെ പ്ല​സ്​ വ​ൺ സീ​റ്റു​ക​ളി​ൽ 2019 വ​രെ 48 ശ​ത​മാ​നം സം​വ​ര​ണ​ത്തി​ലും 52 ശ​ത​മാ​നം ഒാ​പ​ൺ മെ​റി​റ്റി​ലു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി അ​ധി​ക സീ​റ്റ്​ അ​നു​വ​ദി​ക്കാ​തെ മെ​റി​റ്റി​ൽ നി​ന്ന്​ 10​ ശ​ത​മാ​നം എ​ടു​ത്തു.

സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 58 ശ​ത​മാ​നം സം​വ​ര​ണം നി​യ​മ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ വ്യ​ക്ത​ത തേ​ടി​യ​ത്. അതേസമയം, സം​വ​ര​ണം 58 ശ​ത​മാ​ന​മാ​ക്കിയപ്പോൾ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ച്ച​ത്​ 16,711 പ്ല​സ്​ വ​ൺ സീ​റ്റാണ്​.

സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റിക​ളി​ൽ ആ​കെ​യു​ള്ള 1,62,815 സീ​റ്റു​ക​ളി​ൽ നി​ന്ന്​ 10​ ശ​ത​മാ​നം എ​ന്ന നി​ല​യി​ൽ നീ​ക്കി​വെ​ക്കേ​ണ്ടന്ന​ത്​ 16,283 സീ​റ്റാണ്​. 

എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​രം - തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​ധി​കം സീ​റ്റ്​ നീ​ക്കി​വെ​ച്ച​തോ​ടെ മൊ​ത്തം സീ​റ്റ്​ 16,711 ആ​യി. ഇ​ത്ര​യും സീ​റ്റു​ക​ൾ മെ​റി​റ്റി​ൽ നി​ന്നാ​ണ്​ എടുത്തത്.

Tags:    
News Summary - Plus One Admission Problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.