തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ടുദിവസം കൂടി എടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചില നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. ഇതിന് ശേഷമായിരിക്കും പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്ചയോടെ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് നേരത്തേ മന്ത്രി അറിയിച്ചിരുന്നു.
അതേസമയം, ബോണസ് പോയന്‍റ് നൽകുന്നതിൽ ഉൾപ്പെടെ മാറ്റങ്ങൾ നിർദേശിക്കുന്ന കരട് പ്രോസ്പെക്ടസിൽ കൂടുതൽ പരിശോധന ആവശ്യമെന്ന് കണ്ടാണ് നടപടികൾ വൈകിപ്പിച്ചതെന്നാണ് വിവരം. എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ച് 20 ദിവസം പിന്നിട്ടിട്ടും പ്ലസ് വൺ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.