തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 2014ൽ പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകളിൽ മതിയായ കുട്ടികളില്ലാത്തവ തുടരേണ്ടതില്ലെന്നും അത്രയും ബാച്ചുകൾ മലബാറിലെ സ്കൂളുകളിലേക്ക് മാറ്റാനും സർക്കാർ ഉത്തരവ്. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് നൽകുന്ന പരമാവധി ബോണസ് പോയൻറ് പത്തായി നിജപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
നീന്തൽ യോഗ്യതക്ക് ബോണസ് പോയൻറ് ലഭിക്കാൻ ജില്ല സ്പോർട്സ് കൗൺസിലിെൻറ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പ്ലസ് വൺ പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് െഎ.ടി ക്ലബ് അംഗങ്ങൾക്ക് ഒരു ബോണസ് പോയൻറ് നൽകാനും ഉത്തരവിലുണ്ട്.
ചുരുങ്ങിയത് 25 കുട്ടികളില്ലാത്ത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 450 ബാച്ചുകളുടെ കാര്യത്തിൽ പ്രത്യേക തീരുമാനമെടുക്കേണ്ടതില്ലെന്നും നിർദേശിച്ചിട്ടുണ്ട്. പുതിയ തീരുമാനം സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം ഉൾപ്പെടെ ജില്ലകളിലെ കുട്ടികൾക്ക് നേരിയ ആശ്വാസമാകും. കഴിഞ്ഞ വർഷം 22 സ്കൂളുകളിലെ 29 ബാച്ചുകളിൽ കുട്ടികളുടെ എണ്ണം 25ൽ താഴെയായിരുന്നു.
ഒരു വിദ്യാർഥിക്ക് 19 ബോണസ് പോയൻറ് വരെ ലഭിക്കുകയും പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ മറികടന്ന് പ്ലസ് വൺ പ്രവേശനം നേടുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ബോണസ് പോയൻറ് നിജെപ്പടുത്താൻ ഉത്തരവായത്. നീന്തലറിയാത്ത വിദ്യാർഥികൾപോലും പഞ്ചായത്ത് ഭരണസമിതികളിലെ സ്വാധീനം ഉപയോഗിച്ച് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ബോണസ് പോയൻറ് നേടുന്നതും പതിവായിരുന്നു.
എന്നാൽ, നേരത്തേ എതിർപ്പുകളെ തുടർന്ന് അവസാനിപ്പിച്ച രീതിയാണ് നീന്തലിന് ബോണസ് പോയൻറ് നൽകാനുള്ള പുതുക്കിയ മാനദണ്ഡം. ജില്ല സ്പോർട്സ് കൗൺസിലുകൾ നീന്തൽ സർട്ടിഫിക്കറ്റിനുവേണ്ടി പണപ്പിരിവ് നടത്തുന്നെന്ന പരാതിയെ തുടർന്നും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പഞ്ചായത്തുതല സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.