മലപ്പുറം: പ്ലസ്വൺ സീറ്റു പ്രശ്നത്തിൽ സർക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കലക്ടറേറ്റ് പടിക്കൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴ് വർഷം ഭരിച്ചിട്ടും ഇടതുസർക്കാർ ആവശ്യമായ ബാച്ചുകളോ സ്ഥാപനങ്ങളോ അനുവദിച്ചിട്ടില്ല. കാലാകാലം സീറ്റെണ്ണംകൂട്ടിയും താൽകാലിക ബാച്ച് അനുവദിച്ചുമാണോ പ്രശ്നം പരിഹരിക്കേണ്ടത്.
ഇത് എന്ത് ഏർപ്പാടാണ്. മലബാറിലെ കുട്ടികൾ പഠിക്കണ്ട എന്നാണോ സർക്കാറിന്‍റെ ഭാവം. നികുതിദായകരല്ലേ ഇവിടെയുള്ളവർ. വേറെ എല്ലാത്തിനും സർക്കാറിന്‍റെ പക്കൽ കാശുണ്ട്. പ്ലസ്വൺ വിഷയം വരുമ്പോൾ മാത്രം പണമില്ല.
കാർത്തികേയൻ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ സർക്കാർ തയ്യാറാകണം. പുറത്തുവിട്ടാൽ ചർച്ചയാകും എന്നതിനാലാണ് കമീഷൻ റിപ്പോർട്ട് പൂഴ്ത്തിവെക്കുന്നത്. സർക്കാർ അനങ്ങാപ്പാറ നയം തിരുത്താൻ തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി. അഷ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.