തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ്വൺ കോഴ്സിന ് 10 ശതമാനംകൂടി സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവ്. നേരത്തേ വർധിപ്പിച്ച 20 ശതമാന ത്തിന് പുറമെയാണിത്. സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തിലാകണം സീറ്റ് വർധന. വിവിധ ജില്ലകളിലെ സീറ്റ്ക്ഷാമം മറികടക്കാനാണ് വർധന.
ഇതോടെ, ഒരു ബാച്ചിൽ പ്രവേശനം നേടുന്നവരുടെ എണ്ണം 65 ആയി ഉയരും.
ഹയർ സെക്കൻഡറി ബാച്ചിൽ 50 വിദ്യാർഥികൾക്ക് പ്രവേശനം നൽകേണ്ടിടത്താണ് രണ്ട് ഘട്ടങ്ങളിലായി വർധന വരുത്തി 65ൽ എത്തിച്ചത്. ഇത് അധ്യയനത്തെ ബാധിക്കുമെന്ന വിമർശനമുണ്ട്. സീറ്റ് കുറവുള്ള ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയോ മതിയായ കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റ് കുറവുള്ളിടത്തേക്ക് മാറ്റുകയോ ചെയ്യേണ്ടതിന് പകരമാണ് ഈ വർധന. ഏകജാലക പ്രക്രിയയിലൂടെ തന്നെയായിരിക്കും വർധിപ്പിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്തുക. നേരത്തേ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരെയാണ് ഇൗ സീറ്റുകളിലേക്ക് പരിഗണിക്കേണ്ടത്. വർധന അൺഎയ്ഡഡ് സ്കൂളുകൾക്ക് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.