മലപ്പുറം: വിദ്യാർഥികളില്ലാത്തതിനാൽ മറ്റ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ ഒമ്പത് പ്ലസ് വൺ ബാച്ചുകൾ മലപ്പു റത്തേക്ക് മാറ്റി പുനഃക്രമീകരിച്ചു സർക്കാർ ഉത്തരവ് ഇറക്കി. ഒരു വിദ്യാർഥിപോലും പ്രവേശനം നേടാത്ത 12 ബാച്ചുകളെ യാണ് പുനഃക്രമീകരിച്ചത്. ഇവയിൽ ഒമ്പത് ബാച്ചുകൾ മലപ്പുറത്തിന് ലഭിച്ചപ്പോൾ രണ്ടെണ്ണം കാസർകോടും ഒന്ന് വയ നാടുമാണ് അനുവദിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ എട്ട് സയൻസും ഒരു കോമേഴ്സ് ബാച്ചുമാണ് ജില്ലക്ക് പുതുതായി ലഭിച്ചിട്ടുള്ളത്.
പുതിയ ബാച്ചുകൾ ലഭിച്ച സ്കൂളുകൾ. ബാച്ചുകൾ ബ്രാക്കറ്റിലും. അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ (സയൻസ്), കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ (കോമേഴ്സ്), മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസ് (സയൻസ്), പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് (സയൻസ്), മാറഞ്ചേരി ജി.എച്ച്.എസ്.എസ് (സയൻസ്), താനൂർ ദേവധാർ ജി.എച്ച്.എസ്.എസ് (സയൻസ്), പട്ടിക്കാട് ജി.എച്ച്.എസ്.എസ് (സയൻസ്), എടപ്പാൾ ജി.എച്ച്.എസ്.എസ് (സയൻസ്), കുറ്റിപ്പുറം ജി.എച്ച്.എസ്.എസ് (സയൻസ്).
പ്രവേശന നടപടികൾ പൂർത്തീകരിച്ചപ്പോൾ ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത ചില ഹയർ സെക്കൻഡറി ബാച്ചുകൾ സർക്കാർ മേഖലയിലുണ്ടെന്നും ആയവ പുനഃക്രമീകരിക്കാെമന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ബാച്ചുകൾ മാറ്റുന്ന സ്കൂളിൽ അടുത്ത രണ്ട് വർഷവും ഒരു ബാച്ചിൽ താഴെയുള്ള വിദ്യാർഥികളാണ് പ്രവേശനം നേടുന്നതെങ്കിൽ മാറ്റം സ്ഥിരപ്പെടുത്തും. മാറ്റപ്പെടുന്ന ബാച്ചിലെ അധ്യാപക തസ്തികകൾ പുനർനിർണയം ചെയ്ത് പുതിയ സ്കൂളുകളിലേക്ക് അനുവദിക്കണം. തസ്തിക ക്രമീകരിക്കുേമ്പാൾ അധ്യാപകരുടെ എണ്ണം കൂടുതലാണെങ്കിൽ അവരെ മാതൃസ്കൂളിൽ നിലനിർത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം.
മാറ്റിയ ബാച്ചുകളിലേക്ക് 2019-20 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴി സ്കൂൾ മാറ്റം അനുവദിക്കണം. തുടർന്നുള്ള ഒഴിവുകളിൽ സ്പോട്ട് അഡ്മിഷനും നടത്തും. തുടർ വർഷങ്ങളിൽ ഏകജാലക പ്രവേശന പ്രക്രിയയുടെ ആദ്യഘട്ടം മുതൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.