തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 83.37 ശതമാനമാണ് ഹയർ സെക്കൻഡറി പരീക്ഷയിലെ വിജയം. ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതലാണ്. 3,05,262 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം- 87.22 ശതമാനം. കുറവ് പത്തനംതിട്ട-77.65 ശതമാനം.
സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 80.6 ശതമാനം ആണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ. ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും കൂടി 1261 പേർക്ക് എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ആണ്.
വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 81.5 ശതമാനം വിജയിച്ചു. ആകെ 29427 പേരാണ് പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷഫലം http://www.examresults.kerala.gov.in/, http://www.keralaresults.nic.in/ എന്നീ സൈറ്റുകളിൽ ലഭിക്കും.
സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ 07/06/2017 മുതൽ 13/06/2017 വരെ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 22. പ്രായോഗിക പരീക്ഷ 30/05/2017 മുതൽ 31/05/2017 വരെയാണ്. പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25. ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയുടെ ഫല പ്രഖ്യാപനം മേയ് മാസത്തിൽ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഉച്ചക്ക് രണ്ടിന് പി.ആർ േചംബറിൽ വെച്ചാണ് മന്ത്രി സി. രവീന്ദ്രനാഥ് ഫലംപ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,42,434ഉം വി.എച്ച്.എസ്.ഇയിൽ 29,444 വിദ്യാർഥികളുമാണ് ഈ വർഷം പരീക്ഷയെഴുതിയത്.
ഒാപ്പൺ സ്കൂൾ-കേരള
- പരീക്ഷ എഴുതിയവർ - 69,600
- ഉപരിപഠനത്തിന് യോഗ്യത നേടിയവർ - 21,293
- വിജയ ശതമാനം - 31.89 ശതമാനം
റെഗുലർ വിദ്യാർഥികളുടെ കോംമ്പിനേഷൻ അടിസ്ഥാനമാക്കിയുള്ള വിജയ ശതമാനം
- സയൻസ് - 86.25 ശതമാനം
- ഹുമാനിറ്റീസ് - 75.25 ശതമാനം
- കൊമേഴ്സ് - 83.96 ശതമാനം
- ടെക്നിക്കൽ - 79.08 ശതമാനം
- ആർട്ട് - 86.08 ശതമാനം
സ്കൂൾ വിഭാഗം വിജയം
- സർക്കാർ സ്കൂളുകൾ - 80.69 ശതമാനം
- എയ്ഡഡ് സ്കൂളുകൾ -77.06 ശതമാനം
- സ്പെഷ്യൽ സ്കൂളുകൾ - 97.4 ശതമാനം
- ടെക്നിക്കൽ സ്കൂളുകൾ - 79.08 ശതമാനം
- ആർട്ട് സ്കൂളുകൾ - 86.08 ശതമാനം
മറ്റ് വിവരങ്ങൾ
- വിജയ ശതമാനം കൂടിയ ജില്ല - കണ്ണൂർ (87.22 ശതമാനം)
- വിജയ ശതമാനം കുറഞ്ഞ ജില്ല - പത്തനംതിട്ട (77.65 ശതമാനം)
- 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണം - 83
- 100 ശതമാനം വിജയം കൈവരിച്ച സർക്കാർ സ്കൂൾ - എട്ട്
- 100 ശതമാനം വിജയം കൈവരിച്ച എയ്ഡഡ് സ്കൂളുകൾ - 21
- 100 ശതമാനം വിജയം കൈവരിച്ച ടെക്നിക്കൽ സ്കൂളുകൾ - 7
- ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല - മലപ്പുറം (53703)
- ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല - വയനാട് (8854)
- മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾ - 11829
- 1200ൽ മുഴുവൻ മാർക്കും നേടിയവരുടെ എണ്ണം - 83
- ഏറ്റവും കൂടുതൽ വിദ്യാർഥികളെ എ പ്ലസിന് അർഹമാക്കിയ ജില്ല -എറണാകുളം (1261)
- ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂൾ - എസ്.വി.എച്ച്.എസ്.എസ്, പാലേമേട് മലപ്പുറം.
- ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, മലപ്പുറം (626 പേർ)
- ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂൾ - എസ്.വി.എച്ച്.എസ്.എസ്, പാലേമേട് മലപ്പുറം (738 പേർ)
സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ
- അപേക്ഷിക്കാനുള്ള അവസാന തീയതി -22/05/2017
- സേ പരീക്ഷ, ഇംപ്രൂവ്മെന്‍റ് പരീക്ഷ - 07/06/2017 മുതൽ 13/06/2017 വരെ
- പ്രായോഗിക പരീക്ഷ - 30/05/2017 മുതൽ 31/05/2017 വരെ
- പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി - 25/05/2017
വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം വിശദാംശങ്ങൾ
റെഗുലർ വിഭാഗം:
- ആകെ പരീക്ഷ എഴുതിയവർ - 29427
- പാർട്ട്-1, പാർട്ട്-2, പാർട്ട്-3 വിഭാഗത്തിൽ എല്ലാം വിജയിച്ചവർ -23983 (81.5 ശതമാനം)
- പാർട്ട്-1, പാർട്ട്-2 വിജയിച്ചവർ - 25,540 (86.79 ശതമാനം)
- ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) - തിരുവനന്തപുരം
- ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2) - വയനാട്
- ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) - തിരുവനന്തപുരം
- ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2) - പത്തനംതിട്ട
100 ശതമാനം വിജയം നേടിയ സ്കൂൾ
- 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) - 31
- 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ (പാർട്ട്-1, പാർട്ട്-2) - 46
- 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3)- 24
- 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്കൂൾ (പാർട്ട്-1, പാർട്ട്-2)- 36
- 100 ശതമാനം വിജയം കരസ്ഥമാക്കിയ എയ്ഡഡ് സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3)- 7
- 100 ശതമാനം വിജയം കരസ്ഥമാക്കിയ എയ്ഡഡ് സ്കൂൾ (പാർട്ട്-1, പാർട്ട്-2)- 10
- ബധിര, മൂക സ്കൂൾ ജി.വി.എച്ച്.എസ്.എസ് കുന്നംകുളം പാർട്ട്-1ൽ 100 ശതമാനം വിജയം നേടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.