Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​​രീ​​ക്ഷ​ ഫ​​ലം...

പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു; ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി -83.37%, വി.എച്ച്.എസ്.സി -81.5 %

text_fields
bookmark_border
പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു; ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി -83.37%, വി.എച്ച്.എസ്.സി -81.5 %
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം​​വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു. 83.37 ശതമാനമാണ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പരീക്ഷയിലെ വിജയം. ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതലാണ്. 3,05,262 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം- 87.22 ശതമാനം. കുറവ് പത്തനംതിട്ട-77.65 ശതമാനം.

സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 80.6 ശതമാനം ആണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ. ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും കൂടി 1261 പേർക്ക് എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ആണ്.

വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​യിൽ 81.5 ശതമാനം വിജയിച്ചു. ആകെ 29427 പേരാണ് പരീക്ഷ എഴുതിയത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ഫ​​ലം http://www.examresults.kerala.gov.in/http://www.keralaresults.nic.in/ എന്നീ സൈ​​റ്റു​​ക​​ളി​​ൽ ല​ഭി​ക്കും. 

സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ 07/06/2017 മുതൽ 13/06/2017 വരെ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 22. പ്രായോഗിക പരീക്ഷ 30/05/2017 മുതൽ 31/05/2017 വരെയാണ്. പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25. ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയുടെ ഫല പ്രഖ്യാപനം മേയ് മാസത്തിൽ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ പി.​​ആ​​ർ ​േചം​​ബ​​റി​​ൽ വെച്ചാണ് മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​​ ഫ​​ലം​പ്ര​​ഖ്യാ​​പി​​ച്ചത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഈ വർഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഒാപ്പൺ സ്കൂൾ-കേരള

  • പരീക്ഷ എഴുതിയവർ - 69,600
  • ഉപരിപഠനത്തിന് യോഗ്യത നേടിയവർ - 21,293
  • വിജയ ശതമാനം - 31.89 ശതമാനം

റെഗുലർ വിദ്യാർഥികളുടെ കോംമ്പിനേഷൻ അടിസ്ഥാനമാക്കിയുള്ള വിജയ ശതമാനം

  • സയൻസ് - 86.25 ശതമാനം
  • ഹുമാനിറ്റീസ് - 75.25 ശതമാനം
  • കൊമേഴ്സ് - 83.96 ശതമാനം
  • ടെക്നിക്കൽ - 79.08 ശതമാനം
  • ആർട്ട് - 86.08 ശതമാനം

സ്കൂൾ വിഭാഗം വിജയം

  • സർക്കാർ സ്കൂളുകൾ - 80.69 ശതമാനം
  • എയ്ഡഡ് സ്കൂളുകൾ -77.06 ശതമാനം
  • സ്പെഷ്യൽ സ്കൂളുകൾ - 97.4 ശതമാനം
  • ടെക്നിക്കൽ സ്കൂളുകൾ - 79.08 ശതമാനം
  • ആർട്ട് സ്കൂളുകൾ - 86.08 ശതമാനം

മറ്റ് വിവരങ്ങൾ

  • വിജയ ശതമാനം കൂടിയ ജില്ല - കണ്ണൂർ (87.22 ശതമാനം)
  • വിജയ ശതമാനം കുറഞ്ഞ ജില്ല - പത്തനംതിട്ട (77.65 ശതമാനം)
  • 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണം - 83
  • 100 ശതമാനം വിജയം കൈവരിച്ച സർക്കാർ സ്കൂൾ - എട്ട്
  • 100 ശതമാനം വിജയം കൈവരിച്ച എയ്ഡഡ് സ്കൂളുകൾ - 21
  • 100 ശതമാനം വിജയം കൈവരിച്ച ടെക്നിക്കൽ സ്കൂളുകൾ - 7
  • ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല - മലപ്പുറം (53703)
  • ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല - വയനാട് (8854)
  • മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾ - 11829
  • 1200ൽ മുഴുവൻ മാർക്കും നേടിയവരുടെ എണ്ണം - 83
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ എ പ്ലസിന് അർഹമാക്കിയ ജില്ല -എറണാകുളം (1261)
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂൾ - എസ്.വി.എച്ച്.എസ്.എസ്, പാലേമേട് മലപ്പുറം.
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സർക്കാർ സ്കൂൾ -  ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, മലപ്പുറം (626 പേർ)
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂൾ - എസ്.വി.എച്ച്.എസ്.എസ്, പാലേമേട് മലപ്പുറം (738 പേർ)

സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ

  • അപേക്ഷിക്കാനുള്ള അവസാന തീയതി -22/05/2017
  • സേ പരീക്ഷ, ഇംപ്രൂവ്മെന്‍റ് പരീക്ഷ - 07/06/2017 മുതൽ 13/06/2017 വരെ
  • പ്രായോഗിക പരീക്ഷ - 30/05/2017 മുതൽ 31/05/2017 വരെ
  • പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി - 25/05/2017

വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫലം വിശദാംശങ്ങൾ

റെഗുലർ വിഭാഗം:

  • ആകെ പരീക്ഷ എഴുതിയവർ - 29427
  • പാർട്ട്-1, പാർട്ട്-2, പാർട്ട്-3 വിഭാഗത്തിൽ എല്ലാം വിജയിച്ചവർ -23983 (81.5 ശതമാനം)
  • പാർട്ട്-1, പാർട്ട്-2 വിജയിച്ചവർ - 25,540  (86.79 ശതമാനം)
  • ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) - തിരുവനന്തപുരം
  • ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2) - വയനാട്
  • ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) - തിരുവനന്തപുരം
  • ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2) - പത്തനംതിട്ട


100 ശതമാനം വിജയം നേടിയ സ്കൂൾ

  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) - 31
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ (പാർട്ട്-1, പാർട്ട്-2) - 46
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3)- 24
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്കൂൾ (പാർട്ട്-1, പാർട്ട്-2)- 36
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ എയ്ഡഡ് സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3)- 7
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ എയ്ഡഡ് സ്കൂൾ (പാർട്ട്-1, പാർട്ട്-2)- 10
  • ബധിര, മൂക സ്കൂൾ ജി.വി.എച്ച്.എസ്.എസ് കുന്നംകുളം പാർട്ട്-1ൽ 100 ശതമാനം വിജയം നേടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two result
News Summary - plus two result published
Next Story