തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് മിക വേകിയത് മലയാളം. 109062 പേരാണ് മലയാളത്തിൽ എ പ്ലസ് മധുരം നുണഞ്ഞത്. 2018ൽ 99.12 ശതമാനമായി രുന്നു മലയാളത്തിന്. 34565 പേർക്ക് എ ഗ്രേഡും 22113 പേർക്ക് ബി പ്ലസും 14783 പേർക്ക് ബിയും ഇക്കുറി മാതൃഭാഷക്കുണ്ട്. അതേസമയം 1321 പേർക്ക് മലയാളത്തിൽ കാലിടറി.
വിജയശതമാനം ഏറ്റവും കുറവുള്ള വിഷയം കണക്കാണ്; 86.92. 23,378 പേർക്ക് കണക്കിൽ യോഗ്യത നേടാനായില്ല. 178798 പേർ പരീക്ഷയെഴുതിയതിൽ 155420 പേർക്കാണ് മറുകണ്ടം കടക്കാനായത്. എ പ്ലസ് മികവിലും ഏറ്റവും കുറവ് കണക്കിൽതന്നെ. 15268 പേർക്ക് മാത്രമാണ് എ പ്ലസ്. 17446 പേർ എയും 21502 പേർ ബി പ്ലസും 28006 പേർക്കും ബിയുമാണ് ഗണിതത്തിന്. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പേർ തട്ടി വീണ ഇംഗ്ലീഷ് ഇക്കുറി ഭേദപ്പെട്ട നിലയിലാണ്.
340123 പേർ ഇംഗ്ലീഷിൽ കടമ്പ കടന്നു; 91.59. 66895 പേർക്ക് എ ഗ്രേഡും 66170 പേർക്ക് ബി പ്ലസും 61087 പേർക്ക് ബിയും ഇംഗ്ലീഷിനുണ്ട്. എ പ്ലസ് മികവിൽ രണ്ടാം സ്ഥാനത്ത്് ഹിന്ദിയാണ്. 73555 പേരാണ് രാഷ്ട്രഭാഷയിൽ എ പ്ലസ് നേട്ടം കൊയ്തത്.
പരീക്ഷക്ക് ഹാജരായ 118548 പേരിൽ 118401 പേരും ഉപരിപഠന യോഗ്യത നേടി; 99.88 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.