മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തി -ആർ.എസ്.എസ്

ബംഗളൂരു: പോപ്പ് ഫ്രാൻസിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തിയെന്ന് ആർ.എസ്.എസ്.

'ഭരണകൂടത്തിന്‍റെ തലവൻ ആരെയെങ്കിലും കാണുന്നതിൽ ഈ ലോകത്ത് എന്താണ് തെറ്റായുള്ളത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. മോദി മറ്റ് രാഷ്ട്രത്തലവന്മാരെ കാണുന്നതും രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തുന്നതും സന്തോഷമുളവാക്കുന്ന കാര്യമാണ്' -ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ബംഗളൂരുവിൽ പറഞ്ഞു. അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.

16ാ​മ​ത്​ ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ​ത്തി​യപ്പോഴാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദർശിച്ചത്. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ഒൗദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്​തതായാണ്​ വിവരം​. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ സംബന്ധിച്ചും ഇരുവരും സംസാരിച്ചു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും പങ്കെടുത്തു.

Tags:    
News Summary - PM Modi's Meeting With Pope Enhanced Prestige Of Nation: RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.