കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ പിന്നാക്ക വിഭാഗ വികസന സ്കോളർഷിപ്പിൽനിന്ന് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയത് കേരള സർക്കാർ തുടരുന്ന ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും പദ്ധതി പുനഃക്രമീകരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഈ സ്കോളർഷിപ്പിലേക്ക് ഇനി ന്യൂനപക്ഷ വിഭാഗങ്ങൾ അപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. ഈ നടപടി അന്യായമാണ്.
സച്ചാർ റിപ്പോർട്ട് പാലോളി കമ്മിറ്റിയാക്കി മുസ്ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതുപക്ഷം അതേ മാതൃകയിലാണ് ഈ പദ്ധതിയെയും അട്ടിമറിക്കുന്നത്. എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉപാധികളില്ലാതെ ഉൾപ്പെടുത്തി പദ്ധതി പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.