ഇരിങ്ങാലക്കുട: ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ കല്ലൂർ ചെറുവൽമാരാശ്ശേരി വീട്ടിൽ ഗംഗാധരനെ (73) അഞ്ചുവർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദർ ശിക്ഷിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന എസ്.പി. സുധീരനാണ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴയൊടുക്കാതിരുന്നാൽ രണ്ടുമാസം വെറും തടവും അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാൽ അത് അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.