തൃശൂര്‍: പഴയന്നൂര്‍ എളനാട് പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഏളനാട് തിരുമണി സ്വദേശിയാണ് സതീഷ്(36) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ വീടിെൻറ മുന്നിലാണ് ഇയാളുടെ മൃതദേഹം അയൽവാസികൾ കണ്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ എട്ടു മാസമായി ജയിലിലായിരുന്നു സതീഷ്.
ജയിലിലെ കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ തടവുകാർക്ക് പരോള്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് രണ്ട് മാസമായി ഇയാള്‍ പരോളില്‍ കഴിയുകയായിരുന്നു. പരോളിലിറങ്ങിയ ശേഷം ഇയാൾ മലപ്പുറത്താണ് താമസിച്ചിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങളായി എളനാട് കണ്ടതായി നാട്ടുകാർ പറഞ്ഞു.
കൊലയാളികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.