പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ; കള്ളക്കേസ് എന്ന് ആത്മഹത്യ കുറിപ്പ്

പാലക്കാട്: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ തൂങ്ങി മരിച്ച നിലയിൽ. ചാലിപ്പുറം സ്വദേശി സുലൈമാനെയാണ് സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സുലൈമാന്‍റെ വസ്ത്രത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നും കള്ളക്കേസ് കൊടുത്തതാണെന്നും കുറിപ്പിൽ പറയുന്നു.

2021ലാണ് സുലൈമാൻ പോക്സോ കേസിൽ പ്രതിയാകുന്നത്. ഈ കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്തത്. 

Tags:    
News Summary - POCSO case accused hanging dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.