ചങ്ങരംകുളം: പതിനാലുകാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയെന്ന പരാതിയിൽ 22കാരൻ പോക്സോ കേസിൽ അറസ്റ്റിലായി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെയും പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും യുവാവിനെതിരെ പോക്സോ ചുമത്തുകയും ചെയ്തു.
എന്നാൽ, പെൺകുട്ടി പിന്നീട് ബന്ധുക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. വീട്ടുകാർക്കൊപ്പം നിൽക്കില്ലെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.