കൊച്ചി: നമ്പർ18 ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റിമ ദേവ് ചോദ്യംചെയ്യലിന് ഹാജരായില്ല. പൊലീസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് അഞ്ജലി റിമ ദേവ് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. കേസിനുപിന്നാലെ അഞ്ജലി ഒളിവിൽ പോയിരുന്നു. ഇതിനിടെ പലതവണ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം തെറ്റാണെന്ന് വിശദീകരിച്ച് രംഗത്തെത്തി. കേസിൽ അഞ്ജലിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അഞ്ജലി കൊച്ചിയിൽ പൊലീസിന് മുന്നിൽ ഹാജരായി.
പോക്സോ കോടതിയിൽ ജാമ്യനടപടികളുടെ ഭാഗമായി എത്തിയപ്പോൾ പൊലീസ് നേരിട്ട് നോട്ടീസ് നൽകി വിളിപ്പിച്ചതോടെയാണ് അവർ അന്ന് ചോദ്യംചെയ്യലിനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. തുടർന്ന് വിട്ടയച്ച ഇവരോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.