പൊലീസ്​ നിയമഭേദഗതി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ ചർച്ച ​ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പൊ​തു​സ​മൂ​ഹ​ത്തി​െൻറ ക​ടു​ത്ത പ്ര​തി​ഷേ​ധ​െ​ത്ത തു​ട​ർ​ന്ന്​ ക​രി​നി​യ​മ​മാ​യ പൊ​ലീ​സ്​ ഭേ​ദ​ഗ​തി ഒാ​ർ​ഡി​ന​ൻ​സ്​ ന​ട​പ്പാ​ക്കു​ന്ന​തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്മാ​റി. പ്ര​തി​പ​ക്ഷ​സ​മ​ര​ങ്ങ​ളും സി.​പി.​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​െൻറ​യും ഇ​ട​ത്​ ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും പ​ര​സ്യ എ​തി​ർ​പ്പും​ കൂ​ടി​യാ​യ​തോ​ടെ ഞാ​യ​റാ​ഴ്​​ച​യും നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​ഭേ​ദ​ഗ​തി ഇ​ല്ലാ​താ​കാ​ൻ ഒാ​ർ​ഡി​ന​ൻ​സ്​ ത​ന്നെ പി​ൻ​വ​ലി​ക്കു​ക​യോ ഭേ​ദ​ഗ​തി വ​രു​ത്തി മ​റ്റൊ​രു ഒാ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​രു​ക​യോ വേ​ണം. അ​സാ​ധു​വാ​കും വ​രെ ഒാ​ർ​ഡി​ന​ൻ​സ്​ നി​ല​നി​ൽ​ക്കും. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​െ​ല്ല​ന്ന​ല്ലാ​തെ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യി​ലി​ല്ല. തു​ട​ർ​ന​ട​പ​ടി വേ​ണ്ടെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്​ നി​ർ​ദേ​ശം ന​ൽ​കി. നി​യ​മം നി​ല​നി​ൽ​ക്കു​െ​ന്ന​ങ്കി​ൽ ഇ​ത്​ പ്ര​കാ​രം പ​രാ​തി വ​ന്നാ​ൽ പൊ​ലീ​സി​ന്​ ന​ട​പ​ടി എ​ടു​േ​ക്ക​ണ്ടി വ​രും.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ദേ​ശീ​യ​ത​ല​ത്തി​ൽ സി.​പി.​എ​മ്മി​ന്​ ക​ടു​ത്ത ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ന​യ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന്​ വ്യ​തി​ച​ലി​ക്കു​ന്ന കി​രാ​ത​നി​യ​മം പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കു​ന്ന​ത്​ വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ട ദേ​ശീ​യ നേ​തൃ​ത്വം തി​രു​ത്ത​ലി​ന്​ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി അ​ട​ക്കം പ​െ​ങ്ക​ടു​ത്ത അ​വൈ​ല​ബി​ൾ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗം ന​ട​പ്പാ​ക്കേ​ണ്ട​തി​െ​ല്ല​ന്ന്​ തീ​രു​മാ​നി​ച്ചു. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും പു​നഃ​പ​രി​േ​ശാ​ധി​ക്കു​മെ​ന്ന്​ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചു.

ഇ​ട​തു​പ​ക്ഷ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും ജ​നാ​ധി​പ​ത്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന​വ​രും ആ​ശ​ങ്ക പ്ര​ക​ട​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​െ​ല്ല​ന്ന്​ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു. വി​ശ​ദ ച​ർ​ച്ച നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും അ​ഭി​പ്രാ​യം കേ​ട്ട് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​ന്ത​സ്സും ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​നു​ള്ള ശ്ര​മം എ​ന്ന നി​ല​യി​ലാ​ണ് നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​െ​ത​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒാ​ർ​ഡി​ന​ൻ​സി​നെ​തി​രെ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ​ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. ആ​ർ.​എ​സ്.​പി അ​ട​ക്കം പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലെ​ത്തി. ബി.​ജെ.​പി​യും ആ​ർ.​എ​സ്.​പി​യും ഒാ​ർ​ഡി​​ന​ൻ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയുടെ പൂർണ രൂപം

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.