നമ്പർ പ്ലേറ്റുകൾ മറച്ച ചരക്ക് ലോറികൾക്കെതിരെ നടപടി തുടങ്ങി

ആലുവ: നമ്പർ പ്ലേറ്റുകൾ മറച്ച ചരക്ക് ലോറികൾക്കെതിരെ ട്രാഫിക് പോലീസ് നടപടി തുടങ്ങി.നമ്പർ പേറ്റ് ദൃശ്യമാകാത്ത വിധം പിടിപ്പിച്ച ഇരുമ്പ് ഗ്രില്ലുകൾ പോലീസ് ക്ട്ടർ ഉപയോഗിച്ച് അറുത്ത് മാറ്റി. ദേശീയ പാതയിൽ അപകടങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളുടെ നമ്പറുകൾ കാമറയിൽ പോലും വ്യക്തമാകാത്തതിനെ തുടർന്നാണ് ഈ നടപടി. ദേശീയ പാതയിൽ കാൽനടയാത്രക്കാരെയടക്കം ഇടിച്ചിട്ട് നിർത്താതെ പോകുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് ആലുവ ട്രാഫിക് പോലീസ് തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്.

അപകടം വരുത്തുന്ന വാഹനങ്ങളുടെ നമ്പറുകൾ കാമറയിൽ പോലും വ്യക്തമാകാത്ത വിധം മറച്ചത് ശ്രദ്ധയിൽ പെട്ടതിന്നെ തുടർന്ന് എറണാകുളം റൂറൽ എസ്.പി. എവി ജോർജ് നമ്പർ പ്ലേറ്റിന് മുന്നിലെ ഇരുമ്പ് ഗ്രില്ലുകൾ അറുത്ത് മാറ്റാൻ നിർദേശം നൽകിയത്. ട്രാഫിക് എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിയെടുക്കുന്നത്.ദേശീയ പാതയിൽ ആലുവ പുളിച്ചുവട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒരു മണിക്കാറിനുള്ളിൽ തന്നെ 15 ഓളം ചരക്ക് വാഹനങ്ങളാണ് പിടികൂടിയത്. നമ്പർ പ്ലേറ്റിന് മുന്നിലെ ഗ്രില്ലുകൾ പോലീസ് കട്ടർ ഉപയോഗിച്ച് അറുത്ത് മാറ്റി. പിടികൂടിയ പല ചരക്ക് ലോറികളുടെയും നമ്പറുകൾ പകുതി പോലും ദൃശ്യമായിരുന്നില്ല.

ഡ്രൈവർമാരിൽ നിന്ന്  വാഹനം രൂപമാറ്റം വരുത്തിയതിന് 500 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ദേശീയ പാതയിൽ ആലുവ ഭാഗത്ത് മാത്രം വാഹനാപകടം സൃഷ്ടിച്ച മൂന്ന്  ലോറികൾ നിർത്താതെ പോയിരുന്നു. ഈ അപകടങ്ങളിൽ 5 പേർ മരണപെട്ടു. ലോറികളെല്ലാം അന്യസംസ്ഥാനങ്ങളിൽ രജിസ്ടർ ചെയ്തവയാണ്.

Tags:    
News Summary - police action against hiding number plates lorrys -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.