തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകട മേഖലയിൽ പൊലീസും എം.വി.ഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
കാൽനട യാത്രക്കാരുടെ സുരക്ഷക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. സംയുക്ത പരിശോധന രാത്രികാലങ്ങളിൽ ഇന്ന മുതൽ ആരംഭിക്കും. അപകട സ്പോട്ടുകളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. അതേസമയം, എ.ഐ കാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ കാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ജി ട്രാഫിക്കിന് നിർദേശം നല്‍കി.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്. റോഡുകളിലെ നിരീക്ഷ കാമറകൾ പൂണമായും പ്രവർത്തക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തിൽ ശരിയാക്കാൻ നടപടി സ്വീകരിക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.