തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് സ്കൂൾ അധികൃതർ സർക്കുലർ പുറത്തിറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലർ.
രക്ഷിതാക്കൾ ബുധനാഴ്ച കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. ബുധനാഴ്ച നടക്കുന്ന സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. സ്കൂളിന്റെ 46-ാമത് വാർഷികാഘോഷമാണ് നടക്കുന്നത്.
വൈകുന്നേരം നടക്കുന്ന പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ പരാമർശിക്കുന്നുണ്ട്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുതെന്നുമാണ് സർക്കുലറിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.