വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

തിരുവനന്തപുരം: വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ സർജറി, കാർഡിയോളജി, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്സ്, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഡിസംബർ 20 ന് അഭിമുഖം നടക്കും.

എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡി.എൻ.ബി/ഡി.എം യോഗ്യതയും ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

Tags:    
News Summary - Vacancies in Wayanad Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.