റീത്ത് വാങ്ങിയതിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ്; പൊലീസ് അസോ. നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: മരണമടഞ്ഞ പൊലീസുകാർക്ക് റീത്ത് വാങ്ങിയതിലടക്കം ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയ സ ംഭവത്തിൽ പൊലീസ് ടെലികമ്യൂണിക്കേഷൻ മുൻ സംഘടനാ ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുൻ ടെലിക മ്യൂണിക്കേഷൻ എസ്.പി എസ്. ജയനാഥ് നൽകിയ ഓഡിറ്റ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ​െബഹ്റ ക്രൈ ംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവൈ.എസ്.പി വി.രാഗേഷ്കുമാറിനാണ് അന്വേഷണ ചുമതല.

കേരള പൊലീസ് അസോസിയ േഷനിൽ (ടെലികമ്യൂണിക്കേഷൻ) ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നും രജിസ്​റ്ററിൽ കാണിച്ചിട്ടുള്ള രേഖ കൾ പലതും കൃത്രിമമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്​റ്റിലാണ് ടെലികമ്യൂണിക്കേഷൻ ഡിവൈ.എസ്.പി (ടെലി) എസ്. അനിൽകു മാർ ചെയർമാനായ നാലംഗ സമിതി എസ്.പി ജയനാഥിന് റിപ്പോർട്ട് നൽകിയത്.

വകുപ്പുതല അന്വേഷണത്തിൽ വൻ ക്രമക്കേട് തെളിഞ്ഞതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്. അന്വേഷണത്തി​െൻറ ഭാഗമായി മുൻ ഭാരവാഹികളായ വിനയകുമാർ, ദിലീപ് കുമാർ, ബിജു, റോണൽ എഫ്. ആറാടൻ, ഗിരീഷ് എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്. 800 ഓളം പൊലീസുകാരാണ് കേരള പൊലീസ് അസോസിയേഷനിൽ (ടെലികമ്യൂണിക്കേഷൻ) വിഭാഗത്തിലുള്ളത്.

സംഘടനാ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഓരോ തുകക്കും കൃത്യമായ വൗച്ചറും ബില്ലും ഉണ്ടാകണമെന്നാണ് ചട്ടമെങ്കിലും 2010-11 മുതൽ 2013-14 വരെയുള്ള രേഖകളിൽ മിക്കതും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓരോ വർഷവും മരിച്ച പൊലീസുകാർക്ക് റീത്ത് വാങ്ങുന്നതിന് മാത്രമായി രജിസ്​റ്ററിൽ പതിനായിരങ്ങൾ എഴുതിയെടുത്തിട്ടുണ്ടെങ്കിലും ആർക്ക് വേണ്ടിയാണ് റീത്തുകൾ വാങ്ങിയെന്നതിന് രേഖയില്ല. ഇത്തരത്തിൽ ലക്ഷങ്ങളാണ് തട്ടിയത്.

2014 മാർച്ച് ഒന്നിന് കാഷ് ബുക്കിൽ 79,335 രൂപ ഉണ്ടെന്ന് രേഖപ്പെടുത്തിയപ്പോൾ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് 6005 രൂപ മാത്രമാണ്. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഇതേരീതിയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തി. അംഗങ്ങളിൽനിന്ന്​ പിരിച്ചെടുത്ത തുക കൃത്യമായി ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല. കാഷ് ബുക്കിൽ കാണിച്ചിട്ടുള്ള പല തുകകളും ബാങ്കിൽ നിക്ഷേപി​െച്ചന്ന്​ തെറ്റിദ്ധരിപ്പിക്കാൻ വ്യാജരേഖകളുണ്ടാക്കിയതായും വകുപ്പുതല അന്വേഷണത്തിലും ഓഡിറ്റിലും കണ്ടെത്തിയിരുന്നു.

ഓഡിറ്റിൽ കണ്ടെത്തിയ ചിലത്:
*2010 മുതൽ 2014 വരെയുള്ള കാലയളവിൽ രജിസ്​റ്ററിൽ കാണിച്ചിട്ടുള്ള വൗച്ചറുകളെല്ലാം താൽക്കാലികമായി ചമച്ചു. വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും ആർക്കാണ് വായ്പ നൽകിയതെന്നോ ഇത് തിരിച്ചടച്ചതായോ രേഖകളില്ല.
*മുൻ ജില്ല സമ്മേളനങ്ങളിൽ ‘കൂടുതൽ ചെലവായ തുക’ എന്ന് കാണിച്ച് പതിനായിരങ്ങൾ എഴുതിയെടുത്തിട്ടുണ്ടെങ്കിലും ഇവ സംബന്ധിച്ച കണക്കുകളില്ല.
*സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ടെലികമ്യൂണിക്കേഷനിലെ എക്സിക്യൂട്ടിവ് അംഗങ്ങൾ ഹോട്ടലിൽ താമസിച്ചതിന് തുക കൈപ്പറ്റിയെങ്കിലും ഇതുസംബന്ധിച്ച ബിൽ നൽകിയിട്ടില്ല.
*ചില ബില്ലുകൾ വെള്ളപേപ്പറിൽ താൽക്കാലികമായി എഴുതിയുണ്ടാക്കി.

Tags:    
News Summary - police association kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.