മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്ത യുവാവിനെ പൊലീസ് മർദിച്ചെന്ന്

കൊച്ചി: ദിവസങ്ങൾക്കു മുമ്പ് തൃശൂർ കുതിരാനിൽ വെച്ച് ഹൈവേ പൊലീസ് തന്നെ അകാരണമായി മർദിച്ചെന്ന പരാതിയുമായി യുവാ വ്. സ്വകാര്യ കമ്പനിയിലെ ട്രക്ക് ഡ്രൈവറായ തേവക്കൽ കുറുപ്പംപടി കെ.ആർ അനിൽകുമാറാണ് രംഗത്തുവന്നത്. ഇക്കഴിഞ്ഞ 18ന് പാലക്കാടു നിന്നും ചരക്ക് സാധനങ്ങൾ കൊണ്ടു വരുന്നതിനിടെ കുതിരാനിലെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കവെ വണ്ടി തടഞ്ഞുനിർത്തി നാല് പൊലീസുകാർ മർദിക്കുകയായിരുന്നുെവന്ന് അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖത്തടിക്കുകയും അടിവയറ്റിൽ മർദിക്കുകയും ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും അസഭ്യം പ‍റയുകയും ചെയ്തു. കാര്യമന്വേഷിച്ചപ്പോൾ അതുവഴി കടന്നു പോയ മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിനാലാണ് എന്നായിരുന്നു മറുപടി. മർദനത്തിൽ പരിക്കേറ്റ് ആദ്യം അങ്കമാലി താലൂക്കാശുപത്രിയിലും പിന്നീട് ആലുവ ജില്ലാശുപത്രിയിലും ചികിത്സ തേടി.

ആലുവ പൊലീസ് സംഭവം നടന്ന പീച്ചി, പട്ടിക്കാട് സ്റ്റേഷനുകളിൽ വിവരമറിയിച്ചെങ്കിലും അവർഇതുവരെ മൊഴിയെടുക്കാനെത്തിയിട്ടില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം പീച്ചി സ്റ്റേഷനിൽ എത്താനാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ടെന്ന് അനിൽ പറഞ്ഞു.

Tags:    
News Summary - Police Attack Youth -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.