കഠ്​വ പെണ്‍കുട്ടിയെ അപമാനിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ജമ്മു കശ്മീരിലെ കഠ്​വ വില്ലേജില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കിൽ പ്രതികരിച്ച യുവാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുത്തു. നെട്ടൂര്‍ സ്വദേശിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണ​​​െൻറ സഹോദരനും ആർ.എസ്​.എസ്​ നേതാവും കൊച്ചി അന്താരാഷ്​ട്ര പുസ്​തകോത്സവത്തി​​​െൻറ സ്​ഥിരം സംഘാടകനുമായ ഇ.എൻ. നന്ദകുമാറി​​​െൻറ മകൻ കുഴിപ്പിള്ളില്‍ വീട്ടില്‍ വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തുന്ന പ്രവർത്തനം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇയാൾ നടത്തിയ പ്രതികരണത്തെ തുടർന്ന് പ്രതിഷേധം വ്യാപകമായതോടെ പാലാരിവട്ടം ബ്രാഞ്ച് അസി. മാനേജരായിരുന്ന ഇയാളെ കോട്ടക് മഹീന്ദ്ര ബാങ്ക് പുറത്താക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന ജനറൽ െസക്രട്ടറി പി. വൈ. ഷാജഹാനാണ് വിഷ്ണു നന്ദകുമാറിനെതിരെ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. 

പോസ്​റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ്​ വിഷ്ണുവിനെ പുറത്താക്കാന്‍ ബാങ്ക് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ വിഷ്ണുവിനെത്തേടി പൊലീസ് സംഘം വീട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരു​െന്നന്നും ഇയാളെ പിടികൂടി ചോദ്യം ചെയ്യാൻ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, സംഭവത്തിൽ വിശദീകരണവുമായി യുവാവ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കാര്യമറിയാതെയാണ് താൻ പ്രതികരിച്ചതെന്നും ത​ാനൊരു ജാതിഭ്രാന്തനോ പെൺകുട്ടിക്ക്​ എതിരായവനോ അല്ലെന്നുമാണ് ഇയാൾ പറഞ്ഞത്​. 

 

Tags:    
News Summary - Police books Kerala banker for offensive comments against Kathua victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.