കേരളത്തിലെത്തിയ ഈജിപ്ത് സ്വദേശിയെ പൊലീസ് തീവ്രവാദിയെന്ന് അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട്: സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങിനെത്തിയ വിദേശിയെ പൊലീസ് തീവ്രവാദിയെന്ന് വിളിച്ച് അപമാനിച്ചതായി പരാതി. ഈജിപ്ത് സ്വദേശി മുഹമ്മദലിയെ പേരാമ്പ്രയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. ദുബൈയില്‍ തന്നൂറാ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്‍ കൂടിയാണ് മുഹമ്മദലി. എന്നാല്‍ ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പേരാമ്പ്ര പൊലീസിന്‍റെ പ്രതികരണം.

പേരാമ്പ്ര മൂലാട് സ്വദേശി അഷ്റഫിന്‍റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയതാണ് ഈജിപ്ത് സ്വദേശിയായ മുഹമ്മദലി. ചടങ്ങില്‍ ഇയാള്‍ തന്‍റെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം അഷ്റഫിനും സുഹൃത്തുക്കള്‍ക്ക് ഒപ്പം പേരാമ്പ്ര ഫെസ്റ്റ് കാണാന്‍ പോയി. ഫെസ്റ്റ് കണ്ട് മടങ്ങുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് മുഹമ്മദലിയുടെ ആക്ഷേപം. 

തീവ്രവാദിയെ എന്തിനാണ് കൊണ്ടുവന്നതെന്ന് ചോദിച്ച് തന്നോടും പൊലീസുകാര്‍ തട്ടിക്കയറിയതായി അഷ്റഫും പറഞ്ഞു‌. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ എത്തിയ മുഹമ്മദലി ദുബൈയിലേക്ക് മടങ്ങി.

Tags:    
News Summary - Police Called Terrorist as Muhammed Ali Egypth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.