കാളികാവിൽ കഞ്ചാവ്​ പരിശോധനക്കിടെ പൊലീസിന്​ കിട്ടിയത്​ ആനപ്പല്ല്​

കാളികാവ്: കഞ്ചാവ് പരിശോധനക്കിടെ പൊലീസിന് ലഭിച്ചത് കാട്ടാനയുടെ പല്ല്. ചോക്കാട് കല്ലാമൂല വള്ളിപ്പുളയിൽ സ്കൂട്ടറിൽ നിന്നാണ്​ അനപ്പല്ല് കണ്ടെത്തിയത്. ഇതോടനുബന്ധിച്ച് മമ്പാട്ട് മൂല കവളപ്പറമ്പിൽ അഷ്ക്കറലിയുടെ പേരിൽ കാളികാവ് പൊലീസ് കേസെടുത്തു. 

കാളികാവ് എസ്.ഐ സി.കെ നൗഷാദിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് ആനപ്പല്ല്​ കണ്ടെടുത്തത്​.​ തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച്​ മണിയോടെയായിരുന്നു സംഭവം. 

ആനപ്പല്ല് വനം വകുപ്പിന് കൈമാറി. പരിശോധന നടന്ന് വരികയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. എസ്.സി.പി.ഒ നിയാസ് സി.പി.ഒ രാരിഷ്  എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
 

Tags:    
News Summary - police caught elephant teeth from scooter kalikavu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.