തൃശൂർ: പൊലീസുകാർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡി.ജി.പിക്ക് അസഭ്യം. തൃശൂർ നഗരാതിർത്തിയിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസറാണ് അസഭ്യം വിളിച്ചത്. തൃശൂർ സായുധസേന ക്യാമ്പിലെ പൊലീസുകാർ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അസഭ്യവർഷം അരങ്ങേറിയത്.
സി.ഐ മുതൽ സിവിൽ പൊലീസ് ഓഫിസർമാർ വരെയുള്ളവർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിനെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രവാർത്ത സേനാംഗങ്ങളിലൊരാൾ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഈ വാർത്തക്ക് കീഴിൽ കമൻറ് ആയാണ് അസഭ്യം രേഖപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റംഗങ്ങൾ ഇതിനെതിരെ രൂക്ഷവിമർശനവുമുയർത്തി. പൊലീസിെൻറ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും ഉൾപ്പെടെ ആവർത്തിച്ച് നിർദേശിക്കുന്നതിനിടെയാണ് ഡി.ജി.പിക്കെതിരെ പൊലീസുകാരെൻറ അസഭ്യ പ്രയോഗം.
എന്നാൽ, ഫോണിലെ ഡിക്ഷണറി ഓൺ ചെയ്തിരുന്നതിനാൽ താൻ ടൈപ്പ് ചെയ്ത വാചകം അബദ്ധത്തിൽ മാറിപ്പോയതാണെന്നും അസഭ്യമോ അനാവശ്യ പ്രയോഗമോ ആയിരുന്നില്ല നടത്തിയിരുന്നതെന്നുമാണ് പൊലീസുകാരൻ ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് എസ്.െഎ
കോഴിക്കോട്: സിറ്റി പൊലീസിെൻറ ഒൗദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടതിനെ ചൊല്ലി സേനയിൽ വിവാദം പുകയുന്നു. കൺട്രോൾ റൂമിെൻറ ‘പൊലീസ് കൺട്രോൾ റൂം കെ.െക.ഡി സിറ്റി’ എന്ന ഗ്രൂപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിക്കുന്ന േപാസ്റ്റ് കൺട്രോൾ റൂം എസ്.െഎയും സിറ്റി പൊലീസ് കോഒാപറേറ്റിവ് െസാസൈറ്റി സെക്രട്ടറിയുമായ പുരുഷോത്തമൻ പോസ്റ്റ് ചെയ്തത്.
ആദ്യം പോസ്റ്റിട്ടപ്പോൾ അഡ്മിൻ എതിർപ്പ് അറിയിച്ചെങ്കിലും വീണ്ടും വിവാദ പോസ്റ്റുകൾ ഇട്ടുെവന്നാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയുന്നത്. 200ഒാളം പേരാണ് ഗ്രൂപ്പിലുള്ളത്. വിവാദ പോസ്റ്റ് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗ്രൂപ്പിലെ അംഗംതന്നെ സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.