വൈത്തിരി: 2019 മാര്‍ച്ച് ആറിന് രാത്രി എന്താണ് ലക്കിടിയിൽ സംഭവിച്ചത്? സംഭവം നടന്ന അടുത്ത ദിവസം റിസോർട്ട് സന്ദർശിച്ച 'മാധ്യമം' ലേഖകെൻറ റിപ്പോർട്ടിൽനിന്ന്. ഏറ്റുമുട്ടലിൽ പൊലീസ് പിഴവുകൾ ഏറെയാണ്. മാവോവാദികൾ ഏതെങ്കിലും തരത്തിൽ പ്രതികരിക്കും മുൻപേ തണ്ടർബോൾട്ട് സേന വെടിയുതിർത്തെന്നാണ് ഹോട്ടലിലെ ചിലരുടെ മൊഴി. രാത്രി എട്ടര മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
രണ്ട് മാവോവാദികൾ പണം ചോദിച്ചപ്പോൾ കൗണ്ടറിൽ കാശില്ലെന്നും അറിയിച്ചു. എന്നാൽ, ഉള്ള പണം കൈപ്പറ്റി ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് പുറത്തു പൊലീസിെൻറ ബൂട്ടിെൻറ ശബ്ദം കേട്ടത്. രണ്ടുപേരും ചിതറിയോടി.
പാറയിൽ തട്ടി കമിഴ്ന്നടിച്ചുവീണ ജലീലിനു നേരെ വെടിയുതിർത്തു. രണ്ടാമത്തെ ആൾ റിസോർട്ടിെൻറ പിറകിലേക്ക് ഓടി മറഞ്ഞു. ഉപവൻ റിസോർട് മുറിയുടെ ചില്ല് തകർത്തു ചുവരിൽ വെടിയുണ്ട പതിച്ചു. ഈ സമയം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ജീവനക്കാരെ പൊലീസ് ഒരു മുറിയിലാക്കി വാതിലടച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് താക്കീതു നൽകി. താമസക്കാരെ മുറികളിലാക്കി കുറ്റിയിട്ടു. ഈ സമയമത്രയും തുരു തുരാ വെടിവെപ്പ് നടന്നു. പൊലീസ് പുലർച്ചവരെ ഇരുട്ടിലേക്ക് വെടിയുതിർത്തുകൊണ്ടിരുന്നു.
തികച്ചും രഹസ്യമായാണ് പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. 'ബന്ദി'കളാക്കപ്പെട്ട ജീവനക്കാരെയും മറ്റും പിറ്റേന്ന് ഉച്ചയോടെയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തകർ എത്തിയെങ്കിലും ആരെയും പൊലീസ് അടുപ്പിച്ചില്ല. മനുഷ്യാവകാശ പ്രവർത്തകരെയും പൊലീസും ഒരു സംഘം ആളുകളും വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.