കൊച്ചി: തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നും ഏത് പ്രതിസന്ധിയെയും നേരിടാൻ തയാറാണെന്നും കെ. സുധാകരൻ. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിൽ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. ഈ കേസില്‍ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മനസ്സിലായത്. ആശങ്കയും ഭയപ്പാടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും നിരപരാധിയാണെന്നതിനാൽ കുറ്റബോധമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
മനസ്സാക്ഷിക്ക് മുമ്പാകെ തെറ്റുകാരനല്ലെന്ന ഉറപ്പുള്ളതിനാൽ ഭയമില്ല. ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തിൽ അഴിമതി നടത്താത്ത വ്യക്തിയാണ് താൻ. തെളിവുണ്ടെങ്കിൽ പുറത്തുവരട്ടെയെന്നും കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.