തിരൂർ: കഴിഞ്ഞദിവസം തിരൂർ സി.ഐ ടി.പി. ഫർഷാദിെൻറ മർദനമേറ്റ 'മാധ്യമം' ലേഖകൻ കെ.പി.എം. റിയാസ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്. റിയാസിന് പുറമെ അൻവർ, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തിരൂർ പൊലീസ് കേസടുത്തതെന്ന് സി.ഐ ടി.പി. ഫർഷാദ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 4.45ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനെത്തിയ കെ.പി.എം. റിയാസിനെ തിരൂർ സി.ഐ ക്രൂരമായി തല്ലിച്ചതച്ചത്. പരിക്കേറ്റ റിയാസ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മര്‍ദനത്തിെൻറ സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരൂര്‍ സി.ഐക്കെതിരെ വകുപ്പുതല നടപടി സാധ്യത മുന്നില്‍കണ്ടാണ് കേസെടുത്തതെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.