ജീവനക്കാരിയുടെ ഭർത്താവിന് പൊലീസ് മർദനം: കലക്ടർ മൊഴിയെടുത്തു

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ഓഫിസ് ജീവനക്കാരിയെ യാത്രയാക്കി മടങ്ങുകയായിരുന്ന ഭർത്താവിനെ പൊലീസ് മർദിച്ച സംഭവത്തിൽ കലക്ടർ കെ. ഗോപാലകൃഷ്​ണൻ നേരിട്ട് മൊഴിയെടുത്തു. പരപ്പനങ്ങാടിയിൽ ഞായറാഴ്ച രാവിലെയാണ് അയ്യപ്പൻകാവ് സ്വദേശി പി.എം. പ്രമോദിന് നേരെ അതിക്രമമുണ്ടായത്.

ഭാര്യ എ. ലേഖയെ ബൈക്കിൽ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന പ്രമോദിനെ സി.ഐയുടെ നേതൃത്വത്തിൽ അടിക്കുകയായിരുന്നെന്നാണ് പരാതി. ലേഖ തഹസിൽദാർക്ക്​ പരാതി നൽകിയതി​നെത്തുടർന്നാണ് ജീവനക്കാരിയെയും ഭർത്താവിനെയും കലക്ടറേറ്റിലേക്ക് വിളിപ്പിച്ചത്.

രണ്ട് ദിവസത്തിനകം സി.ഐയെ വിളിച്ചുവരുത്തുമെന്നും തുടർനപടികൾ സ്വീകരിക്കുമെന്നും കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്. സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്മെൻറ് സ്​റ്റാഫ് അസോസിയേഷൻ കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ജോയൻറ് കൗൺസിൽ ഭാരവാഹികളുമായും കലക്ടർ സംസാരിച്ചു. പ്രമോദ്​ ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.

Tags:    
News Summary - Police harassment of employee's husband: Collector testified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.