കോഴിക്കോട്: നഗരത്തിലെ കടകളിൽ തിരക്ക് നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്ക് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച് കച്ചവടക്കാർക്ക് നിർദേശം നൽകിയതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നിൽ എം. മഹാജൻ മാധ്യമങ്ങളോട് പറഞ്ഞു.
നിയമ ലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മിഠായിത്തെരുവടക്കമുള്ള കേന്ദ്രങ്ങളിൽ പ്രവേശനം നിയന്ത്രിതമാക്കാനും പൊലീസ് നീക്കമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ഇന്നുമുതൽ മൂന്നുദിവസം ലോക്ഡൗൺ ഇളവുനൽകിയതിനാൽ തിരക്കുവർധിക്കുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ കുട്ടികളെ കൂട്ടി ഷോപ്പിങ്ങിന് വരുന്നത് ഉേപക്ഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.