കോഴിക്കോട്: എം.എസ്.എഫ് നേതാക്കൾ 'ഹരിത'യിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. ചെമ്മങ്ങാട് ഇൻസ്പെക്ടർ സി. അനിതകുമാരിയാണ് കേസ് അന്വേഷിക്കുന്നത്. സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
തുടർന്നാവും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആഗസ്റ്റ് 19നാണ് ചെമ്മങ്ങാട് ഇൻസ്പെക്ടർക്ക് അന്വേഷണത്തിനായി കൈമാറിയത്. പരാതിക്കാരുടെയും ആരോപണവിധേയരുെടയും ഉൾപ്പെടെ പത്തിലധികം പേരുടെ മൊഴികളാണ് ശേഖരിച്ചത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. പ്രസിഡൻറടക്കമുള്ളവർ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് 'ഹരിത' നൽകിയ പരാതി വനിത കമീഷൻ പൊലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ 22ന് എം.എസ്.എഫിെൻറ സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട് വെള്ളയിൽ ഹബീബ്സെൻററിൽ െവച്ച് അപമാനിച്ച് സംസാരിച്ചതായാണ് പരാതിയിൽ പറയുന്നത്. ഫോൺവഴി അസഭ്യവാക്കുകൾ പ്രയോഗിച്ചു എന്നാണ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബിനെതിരായ പരാതി.
അതിനിടെ, 'ഹരിത' വനിത കമീഷന് നൽകിയ പരാതി പിൻവലിക്കുെമന്ന മുസ്ലിം ലീഗ് പ്രഖ്യാപനം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പായില്ല. പരാതി പിൻവലിക്കാൻ ലീഗ് സമ്മർദംചെലുത്തിയിട്ടും ഹരിത പ്രവർത്തകർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.