കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങൾ പൊലീസ് നടത്തുന്നത്.
കൃത്യത്തിനു ശേഷം നടിയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡ് പൾസർ സുനി കൈമാറിയത് പ്രതീഷ് ചാക്കോക്കായിരുന്നു. സിനിമാ വിതരണക്കാരുടെ സംഘടനയുടെ നിയമ ഉപദേഷ്ടാവാണ് പ്രതീഷ് ചാക്കോ. നടിയെ ആക്രമിച്ച് ഒളിവിൽ പോയ സുനിയെ കീഴടങ്ങാനുള്ള സാഹചര്യം തേടി അഭിഭാഷകെൻറ അടുത്തേക്കയച്ചത് ദിലീപാണെന്നും പൊലീസ് സംശയിക്കുന്നു.
കേസിൽ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ അഭിഭാഷകെൻറ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം െചയ്താൽ മാത്രമേ ഇതേക്കുറിച്ച് അറിയാൻ കഴിയൂ എന്നുമായിരുന്നു കോടതിയുടെ നിലപാട്.
നടിയെ ആക്രമിച്ചശേഷം പൾസർ സുനി നൽകിയ ഫോൺ സൂക്ഷിെച്ചന്നാണ് പ്രതീഷ് ചാക്കോക്കെതിരെയുള്ള ആരോപണം. പൾസർ സുനി ഒളിവില്‍ക്കഴിയവേ ഫെബ്രുവരി 23-ന് എറണാകുളത്ത് അഭിഭാഷകെൻറ ഓഫീസില്‍വെച്ച് ഫോണ്‍ നല്‍കിയെന്നാണ് പറയുന്നത്. അവിടെ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്. കേസിൽ നിര്‍ണായക തെളിവായ ഫോൺ കിട്ടിയിരുന്നില്ല. ഈ വിഷയത്തിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പ്രതീഷ് ചാക്കോക്ക് നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.