മട്ടാഞ്ചേരി: പൊലീസുകാർ തമ്മിൽ സ്റ്റേഷൻ അതിർത്തി തർക്കം മൂത്തപ്പോൾ വയോധികയുടെ മൃതദേഹം മൂന്നു മണിക്കൂറിലേറെ കനാലിൽ കിടന്നു. ചെറളായി എം.എസ്.സി ബാങ്കിനു സമീപത്തെ പാലത്തിന് സമീപം താമസിക്കുന്ന കമലാക്ഷിയുടെ മൃതേദഹമാണ് വെള്ളത്തിൽ കിടന്നത്.
സ്റ്റേഷനുകളുടെ അതിർത്തി തിരിക്കുന്ന കനാലാണിത്. രാവിലെ ആറോടെ മൃതദേഹം കണ്ടപ്പോൾ പരിസരവാസികൾ ഫോർട്ട്കൊച്ചി പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ശരീരം കനാലിന് ഏതാണ്ട് മധ്യത്തിൽ ചളിയിൽ പൂണ്ട നിലയിൽ കണ്ടതോടെ കനാലിെൻറ സ്റ്റേഷനതിർത്തി എസ്.ഐ അടക്കമുള്ളവരെ അറിയിച്ച് മടങ്ങുകയായിരുന്നു. കമലാക്ഷിയുടെ കുടിൽ അക്കരെയായതിനാൽ കേസെടുക്കേണ്ടത് മട്ടാഞ്ചേരി പൊലീസാണെന്ന നിലപാടിലായിരുന്നു ഇവർ.
ഇതിനിടെ, വേലിേയറ്റത്തിൽ കനാലിൽ മൃതശരീരം ഒഴുകി നടക്കുമെന്നായതോടെ പരിസരവാസികൾ ആശങ്കയിലായി. വിവരമറിഞ്ഞ് ജനം കൂട്ടമായി എത്തിയതോടെ പൊലീസ് വെട്ടിലായി.
പിന്നീട് മട്ടാഞ്ചേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സാബു, സബ് ഇൻസ്പെക്ടർ വിൻസൻറ് എന്നിവരെത്തിയാണ് ശരീരം കരക്കെടുക്കാൻ തുടങ്ങിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റ്േമാർട്ടം ചെയ്ത മൃതദേഹം വെളി ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.