പൊലീസുകാരന്​ കോവിഡ്; വാഴക്കുളം പൊലീസ് സ്റ്റേഷന്‍ അടച്ചു

മൂവാറ്റുപുഴ: പൊലീസുകാരന് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് വാഴക്കുളം പൊലീസ് സ്റ്റേഷന്‍ അടച്ചു. തൊടുപുഴ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചതി​െൻറ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലും ഭക്ഷണശാലയിലും പോയിരുന്നു.

കോവിഡ്​ ബാധിച്ച ഉദ്യോഗസ്ഥനോടൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന 15 പൊലീസുകാരോട് അവിടെ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. സ്റ്റേഷനിൽ 33 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. സ്റ്റേഷ​െൻറ സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനു പുറത്തുള്ളവർ വീടുകളിലോ മറ്റു നിശ്ചിത കേന്ദ്രങ്ങളിലോ നിരീക്ഷണത്തിൽ കഴിയണം. പൊലീസ് സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

മഞ്ഞള്ളൂർ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പൊലീസുകാര​െൻറ സമ്പർക്കപ്പട്ടിക തയാറാക്കുകയാണ്. ഇതിനു ശേഷമായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പൊലീസ് സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലായിട്ടുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. 

Tags:    
News Summary - police officer confirm covid; vazhakkulam police station clossed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.