'ജോലിഭാരം ആത്മഹത്യയിലേക്ക് നയിക്കുന്നു, അംഗബലം കൂട്ടണം, മനോവീര്യം തകർക്കരുത്'; പൊലിസ് അസോസിയേഷൻ

വടകര: പൊലിസുകാർക്കിടയിൽ വലിയ രീതിയിൽ മാനസികസമ്മർദം വർധിക്കുന്നുണ്ടെന്നും ജോലിഭാരം ഉൾപ്പെടെയുള്ളവ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലിസ് അസോസിയേഷന്‍ പ്രമേയം. വടകരയിൽ നടക്കുന്ന പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രമേയത്തിലാണ് വിമർശനം.

വർധിച്ചുവരുന്ന ജോലിഭാരത്തിനനുസരിച്ച് അംഗബലം ഇല്ലാത്തതാണ് ഉദ്യോഗസ്ഥരില്‍ സമ്മർദം കൂടാൻ കാരണമാകുന്നത്. സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ച് എസ്.ഐമാരെ നിയമിക്കണം. കൂടുതല്‍ വനിതാ പൊലിസുകാരെ നിയമിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.

പൊലിസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാകരുതെന്നും ചെറിയ കുറ്റങ്ങൾക്കു പോലും താഴേക്കിടയിലുള്ള പൊലീസുകാർ വലിയ നടപടികൾ നേരിടേണ്ടവരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. പൊലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാകരുതെന്നും ജോലിഭാരം ഉൾപ്പെടെ ആത്മഹത്യയിലേക്കു നയിക്കുന്നുണ്ടെന്നും അസോസിയേഷൻ പറയുന്നു.

വടകര ഇരിങ്ങലില്‍ ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Police Officers Association State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.