തിരുവനന്തപുരം: ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അന്വേഷണം നടത്തണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.
നടപടി എടുക്കാൻ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്ന് ആനിരാജ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണമെന്നും ആനി രാജ പറഞ്ഞു. പരാതിയെ പരസ്യമായി ആരോപണ വിധേയന്‍ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കില്‍ രാജ്യത്ത് നിയമത്തിന്‍റെ ആവശ്യമില്ലല്ലോയെന്നും ആനി രാജ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിന്‍റെ പേര് വെളിപ്പെടുത്തണമെന്നും നടപടിയെടുക്കണമെന്നും ആനി രാജ പറഞ്ഞിരുന്നു.
രഞ്ജിത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.