കൊട്ടിയം: നിശ്ചയിച്ച വിവാഹത്തിൽനിന്ന് യുവാവ് പിന്മാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. ഇതിനെത്തുടർന്ന് പ്രതിയെ ജയിലിലേക്ക് തിരിച്ചയച്ചു.
കൊട്ടിയം കൊട്ടുമ്പുറത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ സ്വദേശി ഹാരീഷിനെ ചോദ്യംചെയ്യാനും തെളിവെടുക്കാനും നാലുദിവസം മുമ്പാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐക്കും സീനിയർ സിവിൽ പൊലീസ് ഓഫിസർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവം നേരേത്ത പരിശോധനക്ക് എടുത്തിരുന്നു.
ബംഗളൂരൂ, മൂന്നാർ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിയുമായി തെളിവെടുക്കാനിരിക്കെയാണ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിക്കും ക്വാറൻറീനിൽ പോകേണ്ടി വരും. ഹാരീഷിെൻറ മാതാവും സഹോദരനും സഹോദരഭാര്യയായ സീരിയൽ നടിയും നൽകിയ ജാമ്യാപേക്ഷ 23ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.