പമ്പ: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണെൻറ വാഹനം തടഞ്ഞിട്ടില്ലെന്ന് െപാലീസ്. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രക്ഷോഭത്തിൽ പെങ്കടുത്തയാൾ കാറിലുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും പമ്പ സ്പെഷ്യൽ ഒാഫീസർ ഹരിശങ്കർ വിശദീകരിച്ചു.
മാപ്പ് എഴുതി നൽകുന്ന രീതി പൊലീസിനില്ല. വാഹനം പരിശോധിച്ചാൽ ചെക്ക് റിപ്പോർട്ട് നൽകാറുണ്ട്. ഇതാണ് മന്ത്രിക്ക് നൽകിയത്. വാഹനം പരിശോധിച്ചെന്നും വാഹനത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആണ് ചെക്ക് റിപ്പോർട്ടിൽ എഴുതി നൽകിയിട്ടുള്ളത്. ഇത് പൊലീസിന്‍റെ രീതിയാണെന്നും പമ്പയിൽ നടന്നത് സാധാരണ പരിശോധനയാണെന്നും ഹരിശങ്കർ വ്യക്തമാക്കി.
അര്‍ധരാത്രിയില്‍ ചെറുപ്പക്കാര്‍ മാത്രം സഞ്ചരിക്കുന്ന വാഹനം കണ്ടാല്‍ സാധാരണഗതിയില്‍ പരിശോധിക്കും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കണ്ടാല്‍ പരിശോധിക്കേണ്ടത് പൊലീസിന്‍റെ ചുമതലയാണ്. അത് അവര്‍ ചെയ്യേണ്ടതുണ്ട്. ഇതേതുടര്‍ന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൊലീസിന്‍റെ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെന്നും അല്ലാതെ മന:പൂര്‍വമല്ലെന്നും ചെക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രമന്ത്രിയോട് നേരിട്ടു പറഞ്ഞു. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട മന്ത്രി അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് മടങ്ങിപ്പോയെന്നും ഹരിശങ്കർ മാധ്യമങ്ങളെ അറിയിച്ചു.
നേരത്തെ, പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് തടഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബി.ജെ.പി നേതൃത്വവും ഇൗ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി പൊലീസ് രംഗത്തെത്തിയത്.
അതേസമയം, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ വാഹനം പമ്പയിൽ തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ദൃശ്യങ്ങൾ പ്രകാരം മന്ത്രിയുടെ വാഹനം കടന്നു പോകുന്നത് പുലർച്ചെ 1.13നും തടഞ്ഞ വാഹനം കടന്നു പോകുന്നത് 1.20നും ആണ്. തടഞ്ഞ വണ്ടിയിൽ ഉണ്ടായിരുന്നയാൾ മന്ത്രിയെ വിളിച്ചു വരുത്തിയെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.