ആലപ്പുഴ: ആക്രമിക്കപ്പെട്ട നടിക്കെതിരെ പി.സി. ജോർജ് എം.എൽ.എ നടത്തിയ വാർത്തസമ്മേളനത്തിെൻറ വിവരങ്ങൾ തേടി നെടുമ്പാശ്ശേരി പൊലീസ് ആലപ്പുഴയിലെത്തി. ചൊവ്വാഴ്ച ആലപ്പുഴ പ്രസ്ക്ലബിൽ സി.ഐ പി.എം. ബൈജുവിെൻറ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. മാധ്യമസ്ഥാപനങ്ങളിൽനിന്ന് വാർത്തസമ്മേളനത്തിെൻറ പൂർണദൃശ്യങ്ങളും വിവരങ്ങളും ശേഖരിക്കാനാണ് പൊലീസ് എത്തിയത്.
ദൃശ്യങ്ങൾ പകർത്തിയ സ്വകാര്യ ചാനലുകളിൽനിന്ന് വിഡിയോ ഫൂട്ടേജുകൾ പരിശോധനക്ക് വാങ്ങി. ഇൗ ദൃശ്യങ്ങൾ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ചാനല്‍ ചര്‍ച്ചകളിലൂടെയും പ്രസ്താവനയിലൂടെയും ജോര്‍ജ് തനിക്ക് മാനഹാനിയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നടി നേരേത്ത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്നാണ് ജോർജിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.
ആക്രമിക്കപ്പെട്ട നടി സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയത് എങ്ങനെയാണെന്നാണ് പി.സി. ജോർജ് ചോദിച്ചത്. പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പോകേണ്ടത് ആശുപത്രിയിലേക്കാണ്. എന്നാല്‍, പോയത് അഭിനയിക്കാനാണ്. ഇപ്പോള്‍ നടക്കുന്നത് പുരുഷപീഡനമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.