കൽപറ്റ: ജില്ലയിലെ 85 പട്ടിക വിഭാഗക്കാര്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെൻറിലൂടെ നിയമന ശിപാര്‍ശ കൈമാറി. വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽപെട്ടവര്ക്കാണ് പൊലീസ് വകുപ്പില്‍ പി.എസ്.സി മുഖേന നിയമനം നല്‍കുന്നത്. കല്പറ്റ െറസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പബ്ലിക് സര്‍വിസ് കമീഷന് ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ശിപാര്‍ശ കൈമാറി.
വനാതിര്‍ത്തിയിലെ ജനവിഭാഗത്തെയും സര്‍ക്കാര്‍ സംവിധാനത്തിെൻറ ഭാഗമാക്കാന്‍ പ്രത്യേക നിയമനത്തിലൂടെ സാധിച്ചതായി ചെയര്മാന് പറഞ്ഞു. ന്യൂനതകള്‍ പരിഹരിച്ച് തികച്ചും സുതാര്യമായ രീതിയിലാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്.
ഗോത്രവിഭാഗത്തിലുള്ള കൂടുതല്‍ പേരെയും സര്‍ക്കാര്‍ സംവിധാനത്തിലെത്തിക്കാന് പട്ടികജാതി-വര്‍ഗ വികസന വകുപ്പിെൻറ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പണിയ, അടിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തിലുള്ള പട്ടികവര്ഗക്കാര്ക്കായിരുന്നു നിയമനം. പ്രാക്തന ഗോത്രവിഭാഗക്കാര്ക്കുള്ള രണ്ടാംഘട്ട നിയമനത്തിലാണ് സംസ്ഥാനത്ത് 125 പേര്‍ക്ക് നിയമനം ലഭിച്ചത്. ജില്ലയില്‍ 20 വനിതകള്‍ക്കും 65 പുരുഷന്മാര്ക്കുമായിരുന്നു നിയമനം. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 52 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ 2239 പുരുഷന്മാരും 956 സ്ത്രീകളും അടക്കം 3195 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ 888 പേര് ശാരീരിക ക്ഷമത പരീക്ഷക്ക് ഹാജരായി.
യോഗ്യരായ 527 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്. ചടങ്ങില്‍ കേരള പബ്ലിക് സര്‍വിസ് കമീഷന് കോഴിക്കോട് റീജനല്‍ ഓഫിസര്‍ കെ.എം. ഷെയ്ഖ് ഹുസൈന്, ജില്ല ഓഫിസര്‍ പി. ഉല്ലാസന്, സെക്ഷന്‍ ഓഫിസര്‍മാരായ പി. രാജീവ്, കെ. വിജയലത, കെ. ലളിത തുടങ്ങിയവര്‍ പങ്കെടുത്തു.
കൽപറ്റ: പുൽപള്ളി പാളക്കൊല്ലി നിവാസി സി.കെ. രാജി നിയമന ഉത്തരവ് കൈപ്പറ്റിയപ്പോൾ യാഥാർഥ്യമായത് കാലങ്ങളായി കാത്തിരുന്ന സ്വപ്നമാണ്. കൂലിപ്പണി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന രാജിക്കും കുടുംബത്തിനും സ്ഥിരമായൊരു തൊഴിൽ എന്നത് സ്വപ്നം മാത്രമായിരുന്നു. എന്നാൽ, പൊലീസ് വകുപ്പിൽ നിയമനം ലഭിച്ചത് അഭിമാന നിമിഷം തന്നെയായി. 23കാരിയായ രാജിക്ക് രണ്ടു സഹോദരിമാരാണുള്ളത്. അവരുടെ പഠനവും ഇനി രാജിയുടെ കൈകളിൽ ഭദ്രമാണ്.
രാജിയെപ്പോലെ 85 പേരാണ് ജില്ലയിൽ കാക്കിക്കുള്ളിൽ ജീവിതം ഭദ്രമാക്കാൻ ഒരുങ്ങുന്നത്. അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും കൂലിപ്പണി ചെയ്ത് ഉപജീവനം കണ്ടെത്തേണ്ടിവന്നവർക്കാണ് പ്രത്യേക നിയമനത്തിലൂടെ സർക്കാർ സംവിധാനത്തിൽ തൊഴിൽ ലഭിച്ചത്. വനാതിർത്തിയിൽ താമസിക്കുന്നതിനാൽ സാങ്കേതിക സംവിധാനം പൂർണമായും ലഭ്യമാകാത്ത സാഹചര്യത്തിൽ നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്.
കായികക്ഷമത പരിശോധനയും അഭിമുഖവും നടത്തിയ ശേഷമാണ് നിയമന നടപടി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.