തൃശൂർ: ബി.ജെ.പിയുടെ മുഖപത്രം പ്രസിദ്ധീകരിച്ച വാർത്ത അനുബന്ധ രേഖയായി ഉയര്‍ത്തിക്കാട്ടി തന്നെ പൊലീസ് മതതീവ്രവാദിയും വർഗീയവാദിയും ക്രിമിനലുമാക്കിയെന്ന് കാണിച്ച് ജില്ല പൊലീസ് സൂപ്രണ്ടിന് എ.ഐ.വൈ.എഫ് ചേർപ്പ് മണ്ഡലം പ്രസിഡൻറിെൻറ പരാതി. എട്ടുമുന കരിപ്പാംകുളം വീട്ടില്‍ കെ.കെ. ഷിഹാബാണ് തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. പത്രം തുടങ്ങാൻ അനുമതി തേടി ഷിഹാബ് സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയിരുന്നു. അതുപ്രകാരം അപേക്ഷകെൻറ സാമൂഹിക പശ്ചാത്തലം അന്വേഷിക്കാൻ ചേർപ്പ് പൊലീസിന് നിർദേശം നൽകി. അതിനുള്ള മറുപടിയിലാണ് ഷിഹാബ് പത്രം തുടങ്ങിയാൽ വര്‍ഗീയതയും മതതീവ്രവാദവും വളര്‍ത്തുന്ന വാര്‍ത്തകൾ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത്. റിപ്പോര്‍ട്ടിനൊപ്പം ബി.ജെ.പി മുഖപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ കോപ്പി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.