പുതുവർഷ ആഘോഷത്തിനിടെ പൊലീസിനെ കണ്ട് ഓടി കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

ചങ്ങരംകുളം: മലപ്പുറം മൂക്കുതലയിൽ പുതുവർഷ ആഘോഷത്തിനിടെ പൊലീസിനെ കണ്ട് ഓടി കിണറ്റിൽ വീണ യുവാവിനെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മൂക്കുതല ചേലക്കടവ് റോഡിലാണ് സംഭവം.

പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ മേഖലയിൽ പട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് പടക്കം പൊട്ടിച്ചുകൊണ്ടിരുന്ന യുവാക്കൾ പൊലീസ് വാഹനം കണ്ട് ചിതറിയോടിയത്. ഇതിലൊരാളാണ് ഓടുംവഴി കിണറ്റിൽ വീണത്.

യുവാക്കൾ ഓടിയതിൽ സംശയം തോന്നിയ പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ആഴമേറിയ കിണറ്റിൽ ജീവന് വേണ്ടി പിടയുന്ന യുവാവിനെ കണ്ടെത്തിത്. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം യുവാവിനെ കരക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - police rescued the young man who fell into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.